ഭരണഘടന നിലവില്‍ വന്നു; പിന്നാലെ ഇന്ത്യ റിപ്പബ്ളിക് ആയി

ഭരണഘടന നിലവില്‍ വന്നു; ഇന്ത്യ റിപ്പബ്ളിക് ആയി

ആബിദ് മുഹമ്മദ്
ബുധന്‍, 22 ജനുവരി 2020 (16:55 IST)
തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യമാണ് റിപ്പബ്ളിക്ക്. പുതിയ ഭരണഘടന നിലവില്‍ വന്നതോടെ സ്വതന്ത്രപരമാധികാര റിപ്പബ്ളിക്കിലേക്ക് രാജ്യം കാല്‍ വയ്ക്കുകയായിരുന്നു. 1949 നവംമ്പര്‍ 26ന് ഭരണഘടനയ്ക്ക് കോണ്‍സ്റ്റിറ്റുവന്‍റ് അസംബ്ളി അംഗീകാരം നല്‍കി. സ്വാതന്ത്ര്യാനന്തര ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ ഒരു "പുത്രികാരാജ്യം 'ആയിരുന്ന ഇന്ത്യ ഇതോടെ പൂര്‍ണ്ണ സ്വതന്ത്ര രാഷ്ട്രമായി.

അതനുസരിച്ച് ഗവര്‍ണ്ണര്‍ ജനറല്‍ പദവി നിര്‍ത്തലാക്കി. പകരം പ്രസിഡന്റായി രാഷ്ട്രത്തലവന്‍. ഇന്ത്യാക്കാരനായ ആദ്യത്തെയും അവസാനത്തെയും ഗവര്‍ണ്ണര്‍ ജനറല്‍ സി. രാജഗോപാലാചാരി രാജിവയ്ക്കുകയും ജനു 24ന് രാജേന്ദ്രപ്രസാദിനെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. റിപ്പബ്ളിക് ദിനത്തില്‍ രാജേന്ദ്ര പ്രസാദ് അധികാരമേറ്റു.

ഭരണഘടനയുടെ ഒന്നാം ഖണ്ഡികയില്‍ ഇന്ത്യ ഒരു സംയുക്തരാഷ്ട്രമാണെന്ന് പറഞ്ഞിട്ടുണ്ട്. മൂന്നു ഗ്രൂപ്പുകളായി തിരിച്ച 28 സംസ്ഥാനങ്ങളും ആന്‍ഡമാന്‍ ‍- നിക്കോബാര്‍ ദ്വീപുകളുമാണ് ഭരണയൂണിറ്റുകള്‍.

ആസാം, ബീഹാര്‍, ബോംബെ, മധ്യപ്രദേശ്, മദ്രാസ്, ഒറീസ, പൂര്‍വ്വ പഞ്ചാബ്, ഉത്തര്‍ പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ മുന്‍ ബ്രിട്ടീഷ് പ്രവിശ്യകളാണ് "എ' ഗ്രൂപ്പിലെ 9 സംസ്ഥാനങ്ങള്‍. ഇവയ്ക്ക് നിയമസഭകളും ഭരണനിര്‍വ്വഹണത്തിന് ഗവര്‍ണ്ണര്‍മാരും ഉണ്ട്.

വലിയ നാട്ടുരാജ്യങ്ങളോ അവയുടെ യൂണിയനുകളായിരുന്ന വിന്ധ്യ പ്രദേശ്, ജമ്മൂ കാശ്മീര്‍, മധ്യ ഭാരതം , മൈസൂര്‍, പാട്യാല, പൂര്‍വ്വപഞ്ചാബ് യൂണിയന്‍, രാജസ്ഥാന്‍, സൗരാഷ്ട്ര, തിരുക്കൊച്ചി , ഹൈദരാബാദ് എന്നീ ഗ്രൂപ്പ് "ബി' യിലെ ചില സംസ്ഥാനങ്ങള്‍ക്ക് നിയമസഭയും ഭരണനിര്‍വ്വഹണത്തില്‍ രാജപ്രമുഖന്മാരും ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മോദിയുടെ സന്ദര്‍ശനം: ശനിയാഴ്ച എംസി റോഡിലും എസി റോഡിലും ഗതാഗത നിയന്ത്രണം

വേനല്‍ക്കാല യാത്രകള്‍ക്ക് ആശ്വാസം: ചെന്നൈ, ബംഗാള്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

വ്യവസായിക ആശ്വാസം; പെട്രോകെമിക്കലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കി

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

അടുത്ത ലേഖനം
Show comments