ഇംഗ്ലണ്ടില്‍ ആരംഭിച്ച ബീറ്റിംഗ് റിട്രീറ്റ് ഇന്ത്യയിലും

ഇംഗ്ലണ്ടില്‍ ആരംഭിച്ച ബീറ്റിംഗ് റിട്രീറ്റ് ഇന്ത്യയിലും

മാനസ് നവീന്‍

ബുധന്‍, 22 ജനുവരി 2020 (14:21 IST)
റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ക്ക് ഓരോവര്‍ഷവും തിരശീല വീഴുന്നത് ബീറ്റിംഗ് റിട്രീറ്റ് എന്ന് വിളിക്കുന്ന സൈനിക പരിപാടിയുടെ അകമ്പടിയോടെയാണ്.

റിപ്പബ്ലിക്ക് ദിനം ജനുവരി 26‌ ന് ആണെങ്കിലും ബീറ്റിംഗ് റിട്രീറ്റ് പിന്നെയും മൂന്നുദിവസം കഴിഞ്ഞ് 29‌ ന് ആണ് അരങ്ങേറുക. ഇന്ത്യന്‍ പട്ടാളത്തിന്റെ മൂ‍ന്നുവിഭാഗങ്ങളും അണിനിരന്ന് റെയ്സിന ഹില്ലില്‍ നടത്തുന്ന വാദ്യമേളമാണ് ബീറ്റിംഗ് റിട്രീറ്റിന്റെ ആകര്‍ഷണീയത.

ഇന്ത്യന്‍ രാഷ്ട്രപതി ആയിരിക്കും പരിപാടിയുടെ മുഖ്യാതിഥി. ബാന്‍ഡ് മേളം, മാര്‍ച്ച് പാസ്റ്റ് തുടങ്ങിയവയ്ക്കൊടുവില്‍ നാവികസേനയും വ്യോമസേനയും സംയുക്തമായി അവതരിപ്പിക്കുന്ന വാദ്യമേളമാണ് പരിപാടിയുടെ മുഖ്യ ഇനം.

പരിപാടിക്ക് ഒടുവില്‍ ബാന്‍ഡ് മാസ്റ്റര്‍ രാഷ്ട്രപതിയ്ക്ക് അരികിലേക്ക് മാര്‍ച്ചുചെയ്ത് സമാപന പരിപാടി പൂര്‍ണമായതായി അറിയിക്കും. വാദ്യമേളം റെയ്സിന ഹില്‍ കടന്നുപോകുന്നതോടെ പാര്‍ലമെന്റ് മന്ദിരത്തിന്റെ രണ്ടുഭാഗങ്ങളിലായി പകിട്ടാര്‍ന്ന ദീപങ്ങള്‍ പ്രഭ വിതറാന്‍ തുടങ്ങും.

പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ച ബീറ്റിംഗ് റിട്രീറ്റ് ഇന്ന് പലരാജ്യങ്ങളിലും സൈനിക പരിപാടികളോടനുബന്ധിച്ച് അരങ്ങേറാറുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കശ്മീർ വിഷയത്തിൽ വീണ്ടും ട്രംപ് ഇടപെടുന്നു; പാകിസ്താന് സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക; ഇത് നാലാം തവണ