Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമായ അയിത്തക്കുറ്റനിയമം

ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമായ അയിത്തക്കുറ്റനിയമം

സുബിന്‍ ജോഷി

, തിങ്കള്‍, 20 ജനുവരി 2020 (16:21 IST)
1955 ജൂണില്‍ നിലവില്‍വന്നെങ്കിലും ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമാണ് ഇത്.
 
1. മതം, വംശം, ജാതി, ലിംഗം, എന്നിവയെയോ അവയില്‍ ഏതെങ്കിലുമോ മാത്രം കാരണമാക്കി, സ്റ്റേറ്റ് യാതൊരു പൗരനോടും വിവേചനം കാണിക്കുവാന്‍ പാടുളതല്ല.
 
2. ഒരു പൗരനും മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം, എന്നിവയേയോ അവയില്‍ ഏതിനെയെങ്കിലുമോ മാത്രം കാരണമാക്കി.
 
കടകള്‍, പൊതു ഭോജനശാലകള്‍, ഹോട്ടലുകള്‍, പൊതു വിനോദ സ്ഥലങ്ങള്‍ എന്നിവയിലേക്കുളള പ്രവേശത്തേയോ പൂര്‍ണ്ണമായോ ഭാഗികമായോ സ്റ്റേറ്റിന്‍റെ പണം കൊണ്ടു സംരക്ഷിക്കപ്പെടുന്നവയോ പൊതുജനങ്ങളുടെ ഉപയോഗത്തിനായി സമര്‍പ്പിക്കപ്പെടുന്നവയോ ആയ കിണറുകള്‍, കുളങ്ങള്‍, സ്നാനഘട്ടങ്ങള്‍, റോഡുകള്‍, പൊതുഗമ്യസ്ഥലങ്ങള്‍ എന്നിവയുടെ ഉപയോഗത്തെയോ സംബന്ധിച്ച് യാതൊരു അവശതയ്ക്കോ ബാധ്യതയ്ക്കോ നിയന്ത്രണത്തിനോ ഉപാധിക്കോ വിധേയനാകുന്നതല്ല.
 
3. ഈ അനുഛേദത്തിലെ യാതൊന്നും സ്ത്രികള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഏതെങ്കിലും പ്രത്യേക വ്യവസ്ഥ ഉണ്ടാക്കുന്നതില്‍ സ്റ്റേറ്റിനെ തടയുന്നതല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭരണഘടനയുടെ മനഃസാക്ഷി അഥവാ തത്വങ്ങൾ