Select Your Language

Notifications

webdunia
webdunia
webdunia
webdunia

SSLC 2025 Results Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

SSLC 2025 Results Checking: എസ്.എം.എസ് വഴിയും എസ്.എസ്.എല്‍.സി പരീക്ഷാഫലം അറിയാം

SSLC Results, SSLC Results Checking, SSLC 2025 Results Live Updates, How to check SSLC Results, SSLC Results Live Updates, 10th class Exam Results, എസ്.എസ്.എല്‍.സി പരീക്ഷാഫലം, എസ്എസ്എല്‍സി റിസള്‍ട്ട്, എസ്.എസ്.എല്‍.സി ഫലം തത്സമയം, എസ്.എസ്.എല്‍.സി പരീക

രേണുക വേണു

, വ്യാഴം, 8 മെയ് 2025 (21:24 IST)
How to check SSLC 2025 Results: എസ്.എസ്.എല്‍.സി പരീക്ഷാഫലം (SSLC Results 2025) പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എസ്.എസ്.എല്‍.സി പരീക്ഷാഫലം പരിശോധിക്കാന്‍ (SSLC Results Check) വിപുലമായ സൗകര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം: 
 
Kerala SSLC Result 2025 Live: keralaresults.nic.in എന്ന സൈറ്റില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭ്യമാണ്. 
 
SSLC SMS Results: എസ്.എം.എസ് വഴിയും എസ്.എസ്.എല്‍.സി പരീക്ഷാഫലം അറിയാം. KERALA10 എന്ന് ടൈപ്പ് ചെയ്ത ശേഷം റോള്‍ നമ്പര്‍ കൂടി ചേര്‍ക്കുക. എന്നിട്ട് 56263 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് ചെയ്താല്‍ പരീക്ഷാഫലം എളുപ്പം അറിയാന്‍ സാധിക്കും. 
 
10th Class Results Checking: sslcexam.kerala.gov.in, results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളില്‍ നിന്നും പരീക്ഷാഫലങ്ങള്‍ അറിയാനാകും. 
 
SSLC Results in SAPHALAM app: കൈറ്റിന്റെ സഫലം ആപ്പ് വഴി പരീക്ഷാഫലം അറിയാന്‍ സാധിക്കും. പ്ലേ സ്റ്റോറില്‍ SAPHALAM 2025 എന്ന് ടൈപ്പ് ചെയ്താല്‍ പരീക്ഷാഫലം പരിശോധിക്കാനുള്ള ആപ്പ് ലഭിക്കും. 
 
കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷാഫലം പരിശോധിക്കാന്‍ ഉപയോഗിച്ച വെബ് സൈറ്റുകള്‍ ചുവടെ: 
 
https://pareekshabhavan.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in 
 
SSLC 2025: മേയ് ഒന്‍പത് (നാളെ) ഉച്ചയ്ക്കു മൂന്ന് മണിക്കാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ വാര്‍ത്താസമ്മേളനം. പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം ഓണ്‍ലൈന്‍ സൈറ്റുകളിലും ആപ്പുകളിലും ഫലം ലഭ്യമായി തുടങ്ങും. 4.27 ലക്ഷം കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷാ എഴുതിയത്. മാര്‍ച്ച് മൂന്നിനു ആരംഭിച്ച പരീക്ഷ മാര്‍ച്ച് 26 നു അവസാനിച്ചു. പരീക്ഷാഫലം പുനഃപരിശോധനയ്ക്കു സമര്‍പ്പിക്കാനുള്ള അവസാന തിയതി മേയ് 14 ആണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു