Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെ.ഡി.സി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജെ.ഡി.സി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം , വ്യാഴം, 7 ഓഗസ്റ്റ് 2008 (14:16 IST)
സംസ്ഥാന സഹകരണ യൂണിയന്‍ മേയില്‍ നടത്തിയ ജെ.ഡി.സി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിലെ എസ്‌. എസ്‌. സജിത്ത്‌ കുമാര്‍ ഒന്നാം റാങ്ക്‌ നേടി.

തൃശൂര്‍ സഹകരണ പരിശീലന കേന്ദ്രത്തിലെ വി.എസ്‌. രേഖ രണ്ടാം റാങ്കും വയനാട്‌ സഹകരണ പരിശീലന കേന്ദ്രത്തിലെ കെ. കൃഷ്‌ണപ്രിയ മൂന്നാം റാങ്കും കരസ്‌ഥമാക്കി. 95 പേര്‍ ഒന്നാം ക്ലാസോടെ പാസായി.‌. പരീക്ഷാഫലം സംസ്ഥാന സഹകരണ യൂണിയന്‍ ഓഫീസിലും സഹകരണ പരിശീലന കേന്ദ്രങ്ങള്‍, പരിശീലന കോളജുകള്‍, സഹകരണ സംഘം ജോയിന്‍റ് രജിസ്‌ട്രാര്‍ (ജനറല്‍ ഓഡിറ്റ്‌) ഓഫീസുകളിലും ജില്ലാ സഹകരണ ബാങ്കുകളിലും സംസ്ഥാന സഹകരണ യൂണിയന്‍റെ വെബ്‌സൈറ്റിലും (www.scukerala.org) ലഭ്യമാണ്‌.

റീ വാല്യുവേഷനുള്ള അപേക്ഷകള്‍ പേപ്പറൊന്നിന്‌ 250 രൂപ ഫീസ്‌ സഹിതം സെപ്‌റ്റംബര്‍ നാലാം തീയതിക്കകം സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയന്‍, സഹകരണ ഭവന്‍, പി. ബി. നം 108, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

Share this Story:

Follow Webdunia malayalam