വിവിധ പാരാമെഡിക്കല്‍ കോഴ്സുകളില്‍ 2007-08 ലെ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരത്തെ പബ്‌ളിക് ഹെല്‍ത്ത് ലാബോറട്ടറിയിലും തിരുവനന്തപുരം പ്രിയദര്‍ശിനി ഇന്‍സ്റ്റിട്യൂട്ടിലും മറ്റ് അംഗീകൃത സ്വാശ്രയ പാരാമെഡിക്കല്‍ കോളജുകളിലും നടത്തപ്പെടുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തിയത്.
ലിസ്റ്റ് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും മെഡിക്കല്‍വിദ്യാഭ്യാസ കാര്യാലയത്തിലും പരിശോധനയ്ക്ക് ലഭിക്കും. അപേക്ഷാനമ്പരും റാങ്കും മാത്രമുളള ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും.
പ്രസ്തുത ലിസ്റ്റിനെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഡിസംബര്‍ 15ന് അഞ്ച് മണിയ്ക്കു മുമ്പായി മെഡിക്കല്‍ വിദ്യാഭ്യാസകാര്യാലയത്തില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്. ഇന്‍റര്‍വ്യൂവിനുളള വിശദമായ തീയതികള്‍ പിന്നീട് പ്രസിദ്ധീകരിക്കും.