രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി അര്‍ദ്ധവാര്‍ഷിക പരീക്ഷ ഒക്ടോബര്‍ 15ന് ആരംഭിക്കും. അതതു സ്കൂളുകളില്‍ തയ്യാറാക്കുന്ന ചോദ്യപേപ്പറുകളുടെ അടിസ്ഥാനത്തില്‍ പൊതുപരീക്ഷയുടെ ചോദ്യപേപ്പറുകളുടെ മാതൃകയിലാണ് പരീക്ഷ നടത്തേണ്ടത്.
ടൈംടേബിള്‍ : ഒക്ടോബര്‍ 15ന് പാര്‍ട്ട്-1 ഇംഗ്ലീഷ്, 16 പാര്‍ട്ട് -2 സെക്കന്‍ഡ് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 17ഫിസിക്സ്, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ഇസ്ലാമിക് ഹിസ്റ്ററി ആന്‍റ് കള്‍ച്ചര്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, 18 ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ജ്യോഗ്രഫി, സോഷ്യോളജി, സംസ്കൃത സാഹിത്യം, ഇംഗ്ലീഷ് സാഹിത്യം, അക്കൗണ്ടന്‍സി, മ്യൂസിക്, ആന്ത്രോപോളജി, മാത്തമാറ്റിക്സ്, പെളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതശാസ്ത്രം, 22 ജിയോളജി, ഹോംസയന്‍സ്, സൈക്കോളജി, 23 കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിലോസഫി, പാര്‍ട്ട്-3 ലാംഗ്വേജസ്, 24 ബയോളജി, ഇക്കണോമിക്സ്, ഇലക്ട്രോണിക്സ്, ജേര്‍ണലിസം, ഇലക്ട്രോണിക്സ് സര്‍വ്വീസ് ടെക്നോളജി, 25 സോഷ്യല്‍ വര്‍ക്ക്.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രാക്ടിക്കല്‍ വിഷയങ്ങള്‍ക്ക് ഉച്ചയ്ക്ക് 1.30 മുതല്‍ 3.45 വരെയും പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് ഉച്ചയ്ക്ക് 1.30 മുതല്‍ 4.15വരെയും വെള്ളിയാഴ്ച പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.15വരെയും, പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് രണ്ട് മുതല്‍ 4.45 വരെയുമായിരിക്കും പരീക്ഷാ സമയം.
കൂടുതല്‍ വിവരം ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്ടുമെന്‍റ് പോര്‍ട്ടലില്‍ (www.dhsekerala.gov.in) ലഭിക്കും.