Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൂഗിള്‍ ‘നെയ്യപ്പം’ ചുട്ടില്ല, കാരണം ഇതാണ്

ഗൂഗിളിന് നെയ്യപ്പം ഇഷ്‌ടമല്ലെന്ന്

ഗൂഗിള്‍ ‘നെയ്യപ്പം’ ചുട്ടില്ല, കാരണം ഇതാണ്
ന്യൂയോര്‍ക്ക് , ചൊവ്വ, 20 ഡിസം‌ബര്‍ 2016 (20:11 IST)
ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് പതിപ്പായ ആന്‍ഡ്രോയിഡ് എന്‍ (N)ന് പേര് നിര്‍ദേശിക്കാന്‍  പൊതുജനത്തിന് അവസരം നല്‍കിയിരുന്നു. പുതിയ പതിപ്പിന് ആന്‍ഡ്രോയ്ഡ് എന്‍ എന്ന് പേര് നല്‍കിയ ശേഷം ഇഷ്ടമുള്ള പലഹാരങ്ങളുടെ പേര് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുകയും ഏറ്റവും കൂടുതല്‍ ആളുകള്‍ നിര്‍ദേശിക്കുന്ന പലഹാരത്തിന്റെ പേര് പുതിയ പതിപ്പിന് നല്‍കുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയത്. ഇതോടെയാണ് മലയാളികളുടെ ഇഷ്ട പലഹാരം നെയ്യപ്പവും മത്സര രംഗത്ത് എത്തിയത്.

ആൻഡ്രോയ്ഡ് N ന് പേരിടാൻ അവസരം നൽകുന്ന പേജ് കമ്പനി ആരംഭിച്ചിരുന്നു. ഇതോടെ നെയ്യപ്പത്തെ പിന്തുണയ്ക്കാന്‍ മലയാളികള്‍ #AndriodName#Neyyappam #supportMalayalis എന്ന ഹാഷ്ടാഗ് പ്രചരണവും നടത്തി. കൂടാതെ www.android.com/n എന്ന സൈറ്റില്‍ പോയി ഒട്ടേറെ മലയാളികള്‍ ആന്‍ഡ്രോയിഡ് എന്നിന് നെയ്യപ്പം എന്ന പേരും നല്‍കി.

എന്നാല്‍ മലയാളികളെ ഏറെ നിരാശപ്പെടുത്തുന്ന ആ തീരുമാനമായിരുന്നു പിന്നീട് ഉണ്ടായത്. പുതിയ ആന്‍ഡ്രോയിഡിന്  നെയ്യപ്പത്തിന്‍റെ പേരിടേണ്ടതില്ലെന്ന് തീരുമാനിച്ച ഗൂഗിള്‍ പകരം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ നൂഗ (Nougat)എന്ന മിഠായിയുടെ പേരാണ് നല്‍കിയത്. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് നെയ്യപ്പം എന്ന് ഉച്ചരിക്കാന്‍ കഴിയില്ല എന്ന കാരണം കൊണ്ടാണ് മലയാളികളുടെ ഇഷ്ട പലഹാരത്തിന്റെ പേര് തള്ളിപ്പോയതെന്നാണ് റിപ്പോര്‍ട്ട്.

തോടെ ആന്‍ഡ്രോയ്ഡിന്‍റെ പുതിയ വെര്‍ഷന്‍ ഇനി മേലില്‍ ആന്‍ഡ്രോയ്ഡ് നൂഗ എന്നറിയപ്പെടും. ട്വിറ്ററിലൂടെയാണ് പേരിട്ട വിവരം ആന്‍ഡ്രോയ്ഡ് അറിയിച്ചത്.

നേരത്തെ ആൻഡ്രോയ്ഡ് പുറത്തിറക്കിയ എല്ലാ പതിപ്പുകൾക്കും മധുരപേരുകളായിരുന്നു. ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍, ആന്‍ഡ്രോയ്ഡ് കപ്പ് കേക്ക്, ആന്‍ഡ്രോയ്ഡ് മാഷ്‌മെല്ലോ, ആന്‍ഡ്രോയ്ഡ് ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ ബ്രെഡ്, ആന്‍ഡ്രോയ്ഡ് കിറ്റ് കാറ്റ്. ഗൂഗിളിന്റെ ഇതുവരെ ഇറങ്ങിയിട്ടുള്ള ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളില്‍ ചിലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്‍ഡിഎഫ് സര്‍ക്കാര്‍ സേനയെ ഞെട്ടിച്ചത് സെന്‍‌കുമാറിനെ മാറ്റിയതിലൂടെ