Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോബനേയും മോളിയേയും മലയാളികൾക്ക് പരിചയപ്പെടുത്തിയ അനശ്വര കാർട്ടൂണിസ്റ്റ് വിടവാങ്ങി

കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

ബോബനേയും മോളിയേയും മലയാളികൾക്ക് പരിചയപ്പെടുത്തിയ അനശ്വര കാർട്ടൂണിസ്റ്റ് വിടവാങ്ങി
, തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (15:17 IST)
പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചത് ഏപ്രിൽ 27നായിരുന്നു. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രീയപ്പെട്ട കാർട്ടൂൺ കഥാപാത്രമായിരുന്നു ബോബനും മോളിയും. മലയാളികൾക്കിടയിൽ പ്രചുരപ്രചാരം നേടിയ ഹാസ്യചിത്രകഥയായ ബോബനും മോളിയും രചിച്ചയാളാണ് ടോംസ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ടോംസ് 86ആം വയസ്സിലാണ് മരിച്ചത്.
 
തന്റെ ജ്യേഷ്ഠനായ കാർട്ടൂണിസ്റ്റ് പീറ്റർ തോമസിനെ മാതൃകയാക്കിയാണ് ടോംസ് വരയിലേയ്ക്കു തിരിഞ്ഞത്. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ വരയോട് താല്പര്യം ഉണ്ടായിരുന്നു. 30ആം വയസ്സിലാണ് ബോബനേയും മോളിയേയും കണ്ടെത്തുന്നത്. അവർ അയൽപ്പക്കത്തെ കുട്ടികളായിരുന്നു. അവരെ മാതൃകയാക്കിയാണ് അദ്ദേഹം കാർട്ടൂൺ രചിച്ചത്. ബോബൻ‍, മോളി എന്നിങ്ങനെ പേരുള്ള രണ്ടു വികൃതിക്കുട്ടികളെയും അവർക്കു ചുറ്റുമുള്ള ലോകത്തെയും ഹാസ്യാത്മകമായി അവതരിപ്പി ചിത്രകഥയാണ് ബോബനും മോളിയും.
 
ബോബന്റെയും മോളിയുടേയും കുസൃതികൾ എന്നതിലുപരി കേരളത്തിലെ മധ്യവർഗ്ഗ ജീവിതത്തിന്റെ തമാശകൾ, ആനുകാലിക രാഷ്ട്രീയ-സാമൂഹിക സംഭവങ്ങൾ എന്നിവയാണ് ഈ ഹാസ്യചിത്രകഥയിലൂടെ ടോംസ് വരച്ചുകാട്ടിയിരുന്നത്. തന്റെ കുട്ടികൾക്കും പിന്നീട് ടോംസ് ഇതേ പേരുതന്നെയാണു നൽകിയത്. ബോബനും മോളിയും പ്രസിദ്ധീകരിക്കപ്പെട്ടിട്ട് അരനൂറ്റാണ്ടിലെറെയായെങ്കിലും കഥാപാത്രങ്ങൾ ഒരിക്കൽ പോലും വളർന്നിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഴിമതി അവസാനിപ്പിക്കാന്‍ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോള്‍ പാർലമെന്റ് നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്: പ്രധാനമന്ത്രി