തമിഴകത്തിനെ കണ്ണീരിലാഴ്ത്തിയ ‘അമ്മ’യുടെ മരണം

തമിഴ്നാടിന് ആഘാതമേല്പിച്ച ജയലളിതയുടെ മരണം

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2016 (15:26 IST)
തമിഴകത്തിന് ഡിസംബര്‍ ഇത്തവണയും കണ്ണീരിന്റേത് ആയിരുന്നു. മുഖ്യമന്ത്രി ജയലളിതയുടെ മരണം തമിഴ്മക്കള്‍ക്ക് ഏല്പിച്ച ആഘാതം ചെറുതായിരുന്നില്ല. ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയോടെയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം ഔദ്യോഗികമായി അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചത്. ആ രാത്രിയില്‍ തന്നെ ഒ പനീര്‍ സെല്‍വം മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തു.
 
പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 22ന് ആയിരുന്നു ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രി മരിച്ചതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞെങ്കിലും അധികൃതര്‍ അത് തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി സുഖമായി വരുന്നതായും ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്ക് പോകാമെന്നും ആശുപത്രി നവംബര്‍ അവസാനത്തോടെ വ്യക്തമാക്കി. അമ്മ സുഖമായി വരുന്നെന്ന വാര്‍ത്ത തമിഴ്മക്കളില്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയപ്പോഴാണ് ഡിസംബര്‍ നാലാം തിയതി ഹൃദയാഘാതം സംഭവിച്ചെന്നും ആരോഗ്യനില അതീവഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചത്.
 
മുഖ്യമന്ത്രിക്ക് ഹൃദയാഘാതം വന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് അവര്‍ മരിച്ചെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും പരന്നു. എന്നാല്‍, മരണവാര്‍ത്ത നിഷേധിച്ച ആശുപത്രി അധികൃതര്‍ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് സാധ്യമാകുന്ന എല്ലാ വിദഗ്ധ ചികിത്സകളും നല്കുകയാണെന്നും അറിയിച്ചു. വൈകുന്നേരത്തോടെ ചില തമിഴ് വാര്‍ത്താചാനലുകള്‍ മുഖ്യമന്ത്രി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തെങ്കിലും ആശുപത്രി വാര്‍ത്ത നിഷേധിച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചു. തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ ആശുപത്രി  മരണം സ്ഥിരീകരിക്കുകയായിരുന്നു. മറീന ബീച്ചില്‍ എം ജി ആര്‍ സ്മൃതിമണ്ഡപത്തിന് സമീപമായാണ് മുഖ്യമന്ത്രി ജയലളിതയെ അടക്കം ചെയ്തത്. ബന്ധുക്കളെ പങ്കെടുപ്പിക്കാതിരുന്ന സംസ്കാരചടങ്ങുകള്‍ക്ക് തോഴി ശശികല ആയിരുന്നു നേതൃത്വം നല്കിയത്.

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സമാധാനം സ്ഥാപിക്കാന്‍ 10 പോയന്റ് നിര്‍ദേശവുമായി ഇറാന്‍, യുദ്ധത്തിന് താത്കാലിക വിരാമം മാത്രമോ?

വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടു; വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതി വിനോദ് തൂങ്ങി മരിച്ച നിലയില്‍

ബിജെപി വരില്ല: പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കുമെന്നത് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പശ്ചിമേഷ്യയിൽ താൽക്കാലിക സമാധാനം; രണ്ടാഴ്ച വെടിനിർത്തൽ

വിശ്വാസപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

അടുത്ത ലേഖനം
Show comments