ഉമ്മൻ ചാണ്ടി തകർത്തത് മാണിയുടെ റെക്കോർഡ് ആയിരുന്നു!...
ഉമ്മൻ ചാണ്ടി തകർത്തത് മാണിയുടെ റെക്കോർഡ് ആയിരുന്നു
Publish Date: Fri, 16 Dec 2016 (13:49 IST)
Updated Date: Fri, 16 Dec 2016 (13:54 IST)
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് നടന്ന സംഭവങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് യു ഡി എഫ് സർക്കാരിന്റെ അവസാന ബജറ്റ് അവതരണമായിരുന്നു. 2016 മെയ് മാസം നടന്ന നിയമസഭ തെരഞ്ഞെടുപ്പായിരുന്നു ബജറ്റ് അവതരണത്തിലൂടെ അന്നത്തെ സർക്കാർ ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ, ഭാഗ്യം (ജനങ്ങൾ) എൽ ഡി എഫിന്റെ പക്ഷത്തായിരുന്നു. തേനും പാലും ഒഴുക്കിയായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ ബജറ്റ് അവതരിപ്പിച്ചത്.
കെ എം മാണിയുടെ പകരക്കാരനായാണ് താൻ ബജറ്റ് അവതരിപ്പിക്കുന്നതെന്നായിരുന്നു ഉമ്മൻ ചാണ്ടി പറഞ്ഞത്. അതോടൊപ്പം അവതരണത്തിലും മാണിയുടെ സ്റ്റൈൽ ആണ് മുഖ്യൻ പിന്തുടർന്നത് എന്നതും ശ്രദ്ധേയം. വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു ബജറ്റിൽ. അതുകൊണ്ട് തന്നെ ബജറ്റ് അവതരണത്തിന്റെ ദൈർഘ്യവും കൂടി.
മുൻ ധനമന്ത്രി കെ എം മാണിയുടെ സാന്നിധ്യത്തിലായിരുന്നു ഫെബ്രുവരി 12ന് ഉമ്മൻ ചാണ്ടി നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചത്. മാണിയുടെ റെക്കോർഡാണ് അന്ന് ഉമ്മൻ ചാണ്ടി തകർത്തത്. രണ്ടു മണിക്കൂറും 54 മിനിറ്റും ദൈര്‍ഘ്യമേറിയ ബജറ്റാണ് അന്നത്തെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. കേരള നിയമസഭയില്‍ അവതരിപ്പിച്ച ഏറ്റവും നീളം കൂടിയ ബജറ്റ് എന്ന ഖ്യാതിയാണ് ഉമ്മന്‍ ചാണ്ടിയുടെ പേരിലായത്.
aparna shaji
Publish Date: Fri, 16 Dec 2016 (13:49 IST)
Updated Date: Fri, 16 Dec 2016 (13:54 IST)