പുലിമുരുകന്‍റെ ശൌര്യം കുറയുന്നില്ല, ബ്രഹ്മാണ്ഡചിത്രം 150 കോടിയിലേക്ക് !
പുലിമുരുകന്‍ 150 കോടിയിലേക്ക്!
പുലിമുരുകന്‍റെ മൊത്തം കളക്ഷന്‍ 150 കോടിയോട് അടുക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ചിത്രത്തിന്‍റെ ടോട്ടല്‍ കളക്ഷന്‍ 150 കോടിയിലെത്തുമെന്നാണ് സൂചന. ഗള്‍ഫ് മാര്‍ക്കറ്റില്‍ പുലിമുരുകന്‍റെ വരുമാനം 40 കോടിയിലേക്ക് അടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.
പുലിമുരുകന്‍റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പായ മന്യം പുലി ആന്ധ്രയില്‍ നാനൂറോളം കേന്ദ്രങ്ങളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. മന്യം പുലി മാത്രം അവിടെ നിന്ന് 100 കോടി കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് സൂചന.
രാജ്യത്ത് ഈ വര്‍ഷം സംഭവിച്ച രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ മോഹന്‍ലാലിന്‍റെ വകയാണ്. പുലിമുരുകനും തെലുങ്ക് ചിത്രമായ ജനതാ ഗാരേജും. ഇതോടെ വമ്പന്‍ സിനിമകള്‍ ആലോചിക്കുന്ന സംവിധായകര്‍ മോഹന്‍ലാലിനെ അവരുടെ സിനിമകളുടെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്.
അതേസമയം, പുലിമുരുകന്‍റെ വിജയലഹരിയില്‍ നില്‍ക്കുന്ന സംവിധായകന്‍ വൈശാഖ് തന്‍റെ അടുത്ത സിനിമയുടെ ജോലികളിലേക്ക് കടന്നു. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ ഒരു ദിലീപ് ചിത്രമാണ് ഇവര്‍ പ്ലാന്‍ ചെയ്യുന്നത്.