Webdunia - Bharat's app for daily news and videos

Install App

സത്യങ്ങളോട് എന്നും 'നോ' പറഞ്ഞ് ബിജെപി? മെർസൽ ഒരു അഗ്നിപരീക്ഷണം!

ബിജെപിയോട് 'കടക്ക് പുറത്ത്' പറഞ്ഞ് പ്രേക്ഷകർ

Webdunia
ശനി, 23 ഡിസം‌ബര്‍ 2017 (14:33 IST)
ഏറെ ചർച്ച ചെയ്യപ്പെട്ടതും വിവാദമായതുമായ വിഷയമാണ് മെർസൽ സിനിമ. 2017ലെ ഏറ്റവും ഹിറ്റുകളിൽ ഒന്നായി മെർസൽ ഉയർന്നപ്പോൾ അറിയാതെ എങ്കിലും അതിനു ബിജെപിയും ഒരു കാരണമായിട്ടുണ്ട്. അറ്റ്ലിയുടെ സംവിധായനത്തിൽ ഇളയദളപതി വിജയ് അഭിനയിച്ച മെർസൽ റിലീസിനു മുൻപും വിവാദത്തിൽ പെട്ടിരുന്നു.
 
കേന്ദ്ര സർക്കാർ അഭിമാനത്തോടെ അവതരിപ്പിച്ച ചരക്ക്, സേവന നികുതിക്ക് (ജിഎസ്ടി) എതിരായി സിനിമയിലുള്ള പരാമർശങ്ങൾ ബിജെപിയെ പ്രകോപിപ്പിച്ചതോടെയാണ് മെർസൽ വിവാദം ആളിക്കത്തിയത്. സിനിമയെ സിനിമയായി കാണൂ എന്നായിരുന്നു അന്ന് വിജയ് പ്രതികരിച്ചത്.
 
മെര്‍സലിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും പ്രമുഖരും രംഗത്തെത്തിയതോടെ പടക്കളത്തിൽ ബിജെപി ഒറ്റപ്പെട്ടു. സത്യം പറയുന്നതിനെ ബിജെപി ഭയന്നു. അവർ അതിനെ എതിർത്തു. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. പക്ഷേ, ആവശ്യം വെറും ആവശ്യമായി തന്നെ പോയെന്ന് വേണം പറയാൻ.
 
സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണു നേരിടേണ്ടതെന്ന് കമല്‍ഹാസനും വിമര്‍ശനങ്ങളെ നിശബ്ദമാക്കുകയല്ല വേണ്ടതെന്നു സംവിധായകന്‍ പാ രഞ്ജിതും ട്വിറ്ററിൽ കുറിച്ചു.
ഇത് ജനാധിപത്യമാണ്. നമുക്ക് എല്ലാവർക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്. ഒരു വട്ടം സെൻസർ ചെയ്ത സിനിമ വീണ്ടും സെൻസർ ചെയ്യണമെന്നു പറയാൻ ആർക്കും അവകാശമില്ലെന്ന് വിശാൽ പറഞ്ഞു. വിവാദങ്ങളോട് പക്ഷേ പ്രേക്ഷകർ പറഞ്ഞത് 'കടക്ക് പുറത്ത്' എന്നായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments