മമ്മൂട്ടിയെ മറികടന്ന് പൃഥ്വിരാജ് 2017ന്‍റെ നടന്‍, പാര്‍വതിയെ പിന്തള്ളി മഞ്ജു വാര്യര്‍ നടി!

Webdunia
ശനി, 30 ഡിസം‌ബര്‍ 2017 (18:05 IST)
2017ന്‍റെ കണക്കെടുപ്പുകള്‍ നടത്തുമ്പോള്‍ മലയാള സിനിമയില്‍ 1000 കോടിയുടെ ബിസിനസ് നടന്ന വര്‍ഷം എന്നാണ് വിലയിരുത്തേണ്ടത്. ഇതില്‍ മുക്കാല്‍ ഭാഗവും തിരിച്ചുപിടിക്കുകയും ചെയ്തു. 2017ന്‍റെ നടന്‍ എന്തുകൊണ്ടും യുവ സൂപ്പര്‍താരമായ പൃഥ്വിരാജാണ്. മഞ്ജു വാര്യരാണ് ഈ വര്‍ഷത്തെ താരനായിക.
 
എസ്ര, ആദം ജൊവാന്‍, വിമാനം എന്നീ വ്യത്യസ്ത ചിത്രങ്ങളിലൂടെയാണ് ഈ വര്‍ഷം പൃഥ്വിരാജ് കളം നിറഞ്ഞത്. ഈ മൂന്ന് സിനിമകളും വിജയം നേടി. എസ്ര 50 കോടി ക്ലബില്‍ പ്രവേശിക്കുകയും ചെയ്തു. മൂന്നുചിത്രങ്ങളിലെയും പൃഥ്വിയുടെ കഥാപാത്രങ്ങള്‍ വ്യത്യസ്തമായിരുന്നു. 
 
മമ്മൂട്ടിയെ മറികടന്നാണ് പൃഥ്വിരാജ് ഒന്നാമതെത്തിയത്. മാസ്റ്റര്‍ പീസ്, ദി ഗ്രേറ്റ്ഫാദര്‍, പുള്ളിക്കാരന്‍ സ്റ്റാറാ എന്നിവയായിരുന്നു മമ്മൂട്ടിച്ചിത്രങ്ങള്‍. ഇതില്‍ ഗ്രേറ്റ്ഫാദറും മാസ്റ്റര്‍പീസും ബ്ലോക്ബസ്റ്റര്‍ വിജയം നേടി. ടോവിനോ തോമസാണ് മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു താരം. ഒരു മെക്സിക്കന്‍ അപാരത, ഗോദ, മായാനദി എന്നിവയായിരുന്നു ടോവിനോയുടെ ചിത്രങ്ങള്‍. മൂന്ന് ചിത്രങ്ങളും ഹിറ്റായി. 
 
ടേക്ക് ഓഫ് എന്ന ഗംഭീര ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പാര്‍വതി വെല്ലുവിളി ഉയര്‍ത്തിയെങ്കിലും 2017ന്‍റെ നായിക മഞ്ജു വാര്യര്‍ തന്നെ. ഉദാഹരണം സുജാത, C/O സൈറാബാനു, വില്ലന്‍ എന്നീ സിനിമകളിലെ തകര്‍പ്പന്‍ പ്രകടനമാണ് മഞ്ജു വാര്യരെ ഒന്നാമതെത്തിക്കുന്നത്. പാര്‍വതിയാണ് രണ്ടാം സ്ഥാനത്ത്.
 
സി ഐ എ, പറവ, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളിലൂടെ ദുല്‍ക്കര്‍ മികച്ച പ്രകടനം കാഴ്ചവച്ച വര്‍ഷമായിരുന്നു 2017. ഫുക്രി, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2 എന്നീ സിനിമകളുമായി ജയസൂര്യയും മികച്ച മത്സരം നടത്തി. ഫുക്രി മാത്രമാണ് പരാജയപ്പെട്ടത്. ആട് 2 ബ്ലോക്ബസ്റ്ററായി മാറുകയാണ്. 
 
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, വെളിപാടിന്‍റെ പുസ്തകം, വില്ലന്‍ എന്നീ സിനിമകളാണ് 2017ല്‍ മോഹന്‍‌ലാലിന്‍റേതായി പുറത്തുവന്നത്. ഇതില്‍ മുന്തിരിവള്ളി തകര്‍പ്പന്‍ ഹിറ്റായി. രാമലീല എന്ന ഒറ്റച്ചിത്രത്തിലൂടെ ദിലീപ് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രം സ്വന്തം പേരിലാക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments