'തള്ളന്താനം' ട്രോളന്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ടവന്‍ !

'തള്ളന്താനം' ട്രോള്‍ന്മാരുടെ സ്ഥിരം ഇര !

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2017 (12:51 IST)
ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. 
 
രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
 
കേരളത്തില്‍ നിന്നുള്ള ഒരേയൊരു കേന്ദ്ര മന്ത്രിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. കണ്ണന്താനവും അദ്ദേഹത്തിന്റെ ഭാര്യ ഷീലയും കേരളത്തിലെ ട്രോളന്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. അദ്ദേഹത്തിന്റെ തന്നെ ചില പരാമര്‍ശങ്ങള്‍ കൊണ്ട് 'തള്ളന്താനം' എന്നൊരു പേര് തന്നെ ട്രോളന്‍മാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.
 
ഇന്ധന വിലവര്‍ദ്ധനവ് സര്‍ക്കാരിന്റെ മനപ്പൂര്‍വ്വമുള്ള തീരുമാനമാണെന്നും ഇതിലൂടെ കിട്ടുന്ന നികുതി ഉപയോഗിച്ച് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴിൽ ഇവ ഉറപ്പു വരുത്താനാണു ശ്രമിക്കുന്നതെന്ന് കണ്ണന്താനം പറഞ്ഞത് ട്രോള്‍ന്മാര്‍ ആഘോഷമാക്കിയിരുന്നു.  
 
ശേഷം അദ്ദേഹം ശബരിമല ചവിട്ടിയതും, വിമാനത്താവളത്തില്‍ വനിതാ ഡോക്ടർ കയർത്ത് സംസാരിച്ചതുമെല്ലാം ട്രോളന്മാര്‍ ശരിക്കും ആഘോഷിച്ചിരുന്നു. ഓഖി ദുരിതബാധിത പ്രദേശങ്ങൾ നേരിൽക്കണ്ടു വിലയിരുത്താൻ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സുരക്ഷാ ജീവനക്കാര്‍ മാറ്റി നിര്‍ത്തിയതാണ് അവസാനം ട്രോള്‍ന്മാര്‍ ഏറ്റെടുത്ത വിഷയം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

New Year Wishes in Malayalam: പുതുവത്സരാശംസകള്‍ മലയാളത്തില്‍

നിര്‍ബന്ധിത മതപരിവര്‍ത്തനം; മഹാരാഷ്ട്രയില്‍ മലയാളി പുരോഹിതനും ഭാര്യയും ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

ശബരിമല സ്ത്രീ പ്രവേശന കേസില്‍ ഒന്‍പതംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതി

വീടുകള്‍ക്ക് പുറത്തെ തൂണുകളില്‍ ചുവന്ന പാടുകള്‍; സിസിടിവി ദൃശ്യങ്ങളില്‍ മുഖംമൂടി ധരിച്ച സംഘം, പിന്നീട് നടന്നത് വന്‍ ട്വിസ്റ്റ്

അതെന്താ സംശയം, മുഷ്ടി ചുരുട്ടി പറയുന്നു, മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരും : വെള്ളാപ്പള്ളി

അടുത്ത ലേഖനം
Show comments