'മലപോലെ വന്നു, എലിപോലെ പോയി'; 2ജി അഴിമതിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍
2ജി അഴിമതിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍
Publish Date: Fri, 22 Dec 2017 (10:31 IST)
Updated Date: Fri, 22 Dec 2017 (10:34 IST)
ടുജി സ്പെക്ട്രം വിധിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. മലപോലെ വന്നു, എലിപോലെ പോയി എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് തുടങ്ങുന്നത്.
ടുജി സ്‌പെക്ട്രം അഴിമതിക്കേസിൽ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടത് ജനങ്ങളിലാകെ ഞെട്ടലുണ്ടാക്കി. ടുജി സ്‌പെക്ട്രം അഴിമതി രാജ്യത്ത് ഒട്ടേറെ ചർച്ചകൾക്ക് ഇടയാക്കിയ ഒന്നായിരുന്നു. സിബിഐയാണ് അന്വേഷണം നടത്തിയത്. രാജ്യത്തെ മികച്ച അന്വേഷണ ഏജൻസിയാണ് സിബിഐ.
കോടതി പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കാൻ കാരണമായത് ഫലപ്രദമായി കേസ് അന്വേഷിക്കുന്നതിൽ അന്വേഷണ ഏജൻസിയും പ്രോസിക്യൂഷനും പരാജയപ്പെട്ടതുകൊണ്ടാണ്. ലേലമൊന്നും നടത്താതെ സ്വന്തക്കാർക്ക് സ്‌പെക്ട്രം ലൈസൻസ് നൽകുകയായിരുന്നു. അതുവഴി സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.