ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലുമായി നടന്ന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ കപ്പുയര്‍ത്തിയതായിരുന്നു 2015ല്‍ ക്രിക്കറ്റിലെ പ്രധാനവാര്‍ത്തയായത്. മൈക്കള്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് മഞ്ഞക്കുപ്പായക്കാര്‍ കിരീടം സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സും വെസ്‌റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലും ഇരട്ടസെഞ്ചുറി നേട്ടം കുറിച്ചതും 2015 ലോകകപ്പിലായിരുന്നു. എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ ചാമ്പ്യന്മാരായ ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റ് പുറത്താകുകയായിരുന്നു.