Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാര്‍ച്ച് 13 ലെ മാണിയുടെ പതിമൂന്നാം ബജറ്റ്

മാര്‍ച്ച് 13 ലെ മാണിയുടെ പതിമൂന്നാം ബജറ്റ്
തിരുവനന്തപുരം , ശനി, 2 ജനുവരി 2016 (15:36 IST)
ബാര്‍കോഴ വിവാദം ബജറ്റ് വിറ്റെന്ന ആരോപണവും കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷം അരയും തലയും മുറുക്കി എത്തി. എന്നാല്‍, പിന്‍ വാതിലിലൂടെ നിയമസഭയില്‍ കടന്ന് ഭരണപക്ഷ എം എല്‍ എമാര്‍ തീര്‍ത്ത കനത്ത സുരക്ഷയില്‍ മാണി തന്റെ പതിമൂന്നാം ബജറ്റ് വായിച്ചു.
 
മാര്‍ച്ച് 13ന്, തന്റെ പതിമൂന്നാം ബജറ്റ് അവതരിപ്പിക്കാന്‍ മാണി ആഗ്രഹിച്ചെങ്കിലും ആമുഖം വായിച്ച് ബജറ്റ് സഭയില്‍ വെക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് സ്പിക്കര്‍ ആംഗ്യത്തിലൂടെ നിര്‍ദ്ദേശം നല്കിയതിനെ തുടര്‍ന്നാണ് മാണി ബജറ്റ് അവതരിപ്പിച്ചത്.

Share this Story:

Follow Webdunia malayalam