ലോകക്രിക്കറ്റില്‍ നിന്ന് ഒരു പിടി മഹാന്മാര്‍ പടിയിറങ്ങിയതും 2015ല്‍ കാണാന്‍ കഴിഞ്ഞു കായികലോകത്തിന്. കുമാര്‍ സംഗാക്കാര, മഹേള ജയവര്‍ദ്ധന, വിരേന്ദര്‍ സെവാഗ്, ഡാനിയല്‍ വെട്ടോറി, മൈക്കല്‍ ക്ലാര്‍ക്ക്, ബ്രാഡ് ഹാഡിന്‍, യൂനിസ് ഖാന്‍, മിസ്‌ബാ ഉള്‍ ഘഖ് എന്നിവര്‍ വിരമിച്ചതും ഈ വര്‍ഷമായിരുന്നു.
ശ്രീശാന്തിനെ കുറ്റവിമുക്തമാക്കി ഒത്തുകളിക്കേസില്‍ നിന്ന് മലയാളി താരം ശ്രീശാന്തിനെ പ്രത്യേക കോടതി കുറ്റവിമുക്‍തനാക്കുകയും ചെയ്‌തു.