അരുവിക്കര ഉപതെരഞ്ഞെടുപ്പോടെയാണ് ചീഫ് വിപ്പ് പി സി ജോര്‍ജിന് പുറത്തേക്കുള്ള വഴി ഏറെ സുഗമമായത്. നോട്ടയ്ക്കും പിന്നിലായാണ് സ്വന്തം സ്ഥാനാര്‍ത്ഥി ഇടം പിടിച്ചത്. കെ എം മാണിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ ചീഫ് വിപ്പ് സ്ഥാനം തോമസ് ഉണ്ണിയാടന്‍ കൊണ്ടുപോയി.
തോമസ് ഉണ്ണിയാടന്റെ പരാതിയെ തുടര്‍ന്ന് കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യനായി. ഇതിനിടെ അദ്ദേഹം എം എല്‍ എ സ്ഥാനം രാജിവെച്ചിരുന്നു.