Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമാനം വെടിവെച്ചിട്ട സംഭവം; റഷ്യ തുര്‍ക്കി ബന്ധം താറുമാറായി

വിമാനം വെടിവെച്ചിട്ട സംഭവം; റഷ്യ തുര്‍ക്കി ബന്ധം താറുമാറായി
, ശനി, 2 ജനുവരി 2016 (18:40 IST)
വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന കാരണത്താല്‍ റഷ്യന്‍ പോര്‍വിമാനത്തെ തുര്‍ക്കി വെടിവെച്ച് വീഴ്ത്തിയതോടെയാണ് പുതിയ സംഭവവികാസങ്ങള്‍ ഉടലെടുത്തത്. 2015 ന്റെ അവസാനത്തോടെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ വാര്‍ത്തയായിരുന്നു ഇത്. സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് റഷ്യയുടെ സു-24 വിമാനത്തെയാണ് തുര്‍ക്കി ആക്രമിച്ചത്. സിറിയയുടെ വടക്കന്‍ മേഖലയായ ലതാകിയ പ്രവിശ്യയിലാണ് വിമാനം തകര്‍ന്ന് വീണത്. ഇതോടെ റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ഉലയുകയും ചെയ്‌തു.

വിമാനം വെടിവിച്ചിട്ടതോടെ റഷ്യ തുര്‍ക്കിയുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും അവസാനിപ്പിക്കുകയും ചെയ്‌തു. സാമ്പത്തികവും വാണിജ്യവുമായുള്ള എല്ലാവിധ സഹകരണവും നിര്‍ത്തലാക്കിയതോടെ തുര്‍ക്കി സമ്മര്‍ദ്ദത്തിലാകുകയും റഷ്യയോട് മാപ്പ് പറയുകയും ചെയ്‌തു. എന്നാല്‍ റഷ്യ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam