Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോളിളക്കം സൃഷ്ടിച്ച് വെള്ളാപ്പള്ളിയുടെ ധര്‍മ്മസേന!

Vellappally
, ബുധന്‍, 23 ഡിസം‌ബര്‍ 2015 (19:34 IST)
എസ്എന്‍ഡിപി യോഗം നേതൃത്വം നല്‍കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപംകൊണ്ടതാണ് 2015ലെ ഒരു പ്രധാന സംഭവം. 'ഭാരത് ധര്‍മ ജന സേന' (ബിഡിജെഎസ്) എന്നാണ് പാര്‍ട്ടിയുടെ പേര്. വെള്ളയും കുങ്കുമവും നിറങ്ങള്‍ ചേര്‍ന്നതാണ് പാര്‍ട്ടിയുടെ കൊടിയുടെ നിറം. പാര്‍ട്ടിയുടെ ചിഹ്നം കൂപ്പുകൈയാണ്. എന്നാല്‍ ഈ ചിഹ്‌നം പാര്‍ട്ടിക്ക് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സമത്വമുന്നേറ്റ യാത്രയ്ക്കു സമാപനം കുറിച്ച് ശംഖുമുഖത്ത് നടന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
 
എസ്എന്‍ഡിപി രൂപീകരിക്കുന്ന പാര്‍ട്ടി ഒരിക്കലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല. ഹിന്ദു സമുദായത്തിന്റെ ഉന്നമനമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിയുടെ പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍വരുമെന്നും തുഷാര്‍ പറഞ്ഞു.
 
മൈക്രോഫിനാന്‍സ് പദ്ധതിയില്‍ ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാല്‍ താന്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കും. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ വിഎസ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്നും തുഷാര്‍ ചോദിച്ചു. അതേസമയം, പൊതുസമ്മേളനത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും യാത്രയുടെ രക്ഷാധികാരിയുമായ ജി.മാധാവന്‍ നായര്‍ പങ്കെടുത്തില്ല.
 
എസ്എന്‍ഡിപി രൂപീകരിക്കുന്ന പാര്‍ട്ടി ഒരിക്കലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല. ഹിന്ദു സമുദായത്തിന്റെ ഉന്നമനമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അത് ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ കവ‌ര്‍ന്നു കൊണ്ടായിരിക്കില്ല. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സമത്വ മുന്നേറ്റ യാത്രയെ തകര്‍ക്കാനാണ് ഇരു മുന്നണികളും ശ്രമിച്ചത്. അതില്‍ നിന്ന് ഉണ്ടായതാണ് ഈ ആരോപണങ്ങളെന്നും തുഷാര്‍ വ്യക്തമാക്കി.
 
മാധ്യമങ്ങള്‍ പറയുന്നത് അതുപോലെ വിഴുങ്ങുന്ന പൊട്ടന്മാരല്ല കേരളത്തിലെ ജനങ്ങള്‍. മാധ്യമങ്ങളുടെ സഹായമില്ലാതെ തന്നെയാണ് എസ്എന്‍ഡിപിയെന്ന സമുദായം വളര്‍ന്നത്. ഇനിയും അത് വളരുക തന്നെ ചെയ്യുമെന്നും തുഷാര്‍ പറഞ്ഞു. സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share this Story:

Follow Webdunia malayalam