Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈത്ര പൗര്‍ണ്ണമി

ചൈത്ര പൗര്‍ണ്ണമി
ഹിന്ദുക്കള്‍ പുണ്യദിനമായി കരുതുന്ന ദിവസമാണ് ചിത്രാപൗര്‍ണ്ണമി അഥവാ ചൈത്ര പൗര്‍ണ്ണമി. ഉത്തരേന്ത്യയില്‍ ചിലേടത്ത് ഇതിനെ ചേതീ പൂനം എന്നു വിളിക്കുന്നു.

ചിത്രാപൂര്‍ണ്ണിമ - മേടത്തിലെ വെളുത്ത വാവ് -ദിവസമാണ് ഹനൂമാന്‍ ജ-നിച്ചത് എന്നാണ് ചില ദക്ഷിണേന്ത്യക്കാരുടെ വിശ്വാസം അതുകൊണ്ട് ചിത്രാ പൂര്‍ണ്ണിമ ഹനുമദ് ജ-യന്തിയായും ആഘോഷിക്കുന്നു.( വൃശ്ഛികത്തിലെ- കാര്‍ത്തികമാസത്തിലെ- നരകചതുര്‍ദ്ദശി ദിവസമാണ് ഹനുമദ് ജയന്തി എന്നാണ് വായു പുരാണത്തിലെ പരാമര്‍ശം)

ചിത്രാപൂര്‍ണ്ണിമ പല ക്ഷേത്രങ്ങളിലും വിശേഷമാണ്. കേരള -തമിഴ്നാട് അതിര്‍ത്തിയിലുള്ള മംഗളാദേവിക്ഷേത്രത്തില്‍ ഈ ദിവസം വിശേഷാല്‍ പൂജകള്‍ നടക്കുന്നു. ക്ഷേത്രം തുക്കുന്നതു തന്നെ ഈ ഉത്സവവുമായി ബന്ധപ്പെട്ടാണ് .

ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ രാസക്രീഢയുമായി ചിത്രാ പൗര്‍ണ്ണമിക്ക് ബന്ധം കല്പിക്കുന്നു. അന്നാണ് കൃഷ്ണന്‍ ഗോകുലത്തില്‍ ഗോപികമാരുടെ എണ്ണത്തിനനുസരിച്ച് ബഹുരൂപം കൈക്കൊണ്ട് അവരോടൊത്ത് രാസക്രീഢയാടിയത്.

ഉത്തരേന്ത്യയില്‍ ചിത്രാപൗര്‍ണ്ണമി നാളിലാണ് രാസക്രീഢാ ഉത്സവങ്ങളുടെ പര്യവസാനമായ മഹാരാസ..

കാര്‍ത്തിക മുതല്‍ ഫാല്‍ഗുനം വരെയുള്ള അഞ്ചു മാസങളിടെ വെളുത്തവാവ് നാളില്‍ വ്രതവും രാസക്രീഡയും നടത്തി ആറാം മാസമായ ചൈത്രത്തിലെ വെളുത്തവാവിന് മഹാരാസ ആഘോഷിച്ച്ചടങ്ങുകള്‍ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.

ശ്രീകൃഷ്ണന്‍റെ യോഗനിഷ്ഠാശക്തിയുടെ വിജയമാണ് ബഹുരൂപാവതാരത്തിലൂടെ വെളിവാകുന്നത്.കേവലം ഗോചരമല്ലാത്ത താത്വികമായ അര്‍ഥം കൂടി ഇതിനുണ്ട്.അനന്ത യോഗശക്തി കൊണ്ട് അനേകരൂപം ധരിച്ച കണ്ണന്‍ അനാസക്തഭാവത്തില്‍ നിന്ന് യോഗാരൂഢ പദത്തിലെത്തുകയായിരുന്നു.

ചിത്രാപൗര്‍ണ്ണമിദിവസം സ്ത്രീകള്‍ ലക്ഷ്മീ നാരായണ വ്രതമെടുക്കുന്നു പൂജ-നടത്തുന്നു. സത്യനാരായണ കഥകള്‍ വായിക്കുകയും പാരായണം ചെയ്യുകയും പതിവുണ്ട്.

ചിത്രാപൗര്‍ണ്ണമിരാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ....

ചൈത്രചന്ദ്രികപോല്‍ കുണുങ്ങിക്കുണുങ്ങീ...

എന്നീ പാട്ടുകളിലെ വരികള്‍ നോക്കുക ചാരുതയേരിയതാണ് ചൈത്രമാസത്തിലെ ചന്ദ്രിക. കവികളും ഗാനരചയിതാക്കളും ഇതിനെ സൗന്ദര്യത്തിന്‍റെ ഉദാത്തതയായി കണ്ടു.

അതുകൊണ്ട് ചൈത്രപൂര്‍ണ്ണിമക്ക് രണ്ടുണ്ട് പ്രസക്തി. ഒന്ന് -മതപരവും അത്മീയവും , മറ്റൊന്ന് -കാല്പനികവും സൗന്ദര്യാത്മകവു

Share this Story:

Follow Webdunia malayalam