ശ്രാവണ പൌര്‍ണ്ണമി നാളിലാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. തെക്കേഇന്ത്യയില്‍ രക്ഷാബന്ധന് വലിയ പ്രചാരമില്ല. ആര്‍ എസ് എസ്സുകാര്‍ ഈ ദേശീയോത്സവം വ്യാപകമാക്കന്‍ ശ്രമിച്ചു പക്ഷേ കേരളത്തില്‍ ഇതൊരു ആര്‍ എസ് എസ് ഉത്സവമായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണുണ്ടായത്.
പരിപാവനമായ സഹോദര -സഹോദരീ ബന്ധത്തിന്‍റെ സങ്കല്പമാണ് രാഖിക്കു പിന്നിലുള്ളത്. സ്ത്രീയെ ഉപഭോഗവസ്തുവും ലൈംഗികകൃത്യത്തിനുള്ള ശരീരവും മാതമായി കാണുന്ന സമല്കാലിക സമൂഹത്തില്‍ രാഖിയുടെ രക്ഷാബന്ധനത്തിന്‍റ സന്ദേശം പ്രചരിക്കേണ്ടതുണ്ട്..
വര്‍ണ്ണനൂലുകലള്‍ കൊണ്ടു തീത്ത ഒരു ചരട് ഒരു സ്ത്രീ അന്യ പുരുഷന്‍റെ കൈത്തണ്ടയില്‍ കെട്ടുമ്പോള്‍ സഹോദരനായി കാണുന്നു വെന്നും, തന്നെ സംരക്ഷിക്കണമെന്നുമുള്ള മൌനവും തീക്ഷ്ണവുമായ അഭ്യര്‍ഥനയാണ് അതില്‍ ഉള്‍ക്കൊള്ളുന്നത്. ഈ പുരഷന്‍ ,തനിക്കു രാഖി കെട്ടിയ സ്ത്രീയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനാവുകയും ചെയുന്നു.
ഭാരത ചരിത്രത്തില്‍ രാഖിയുടെ എത്രയോ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.
രജപുത്ര ധീരത
രജപുത്രാചാരങ്ങളിലെ നിറമുള്ള ഏടുകളാണ് രക്ഷാബന്ധനത്തിന്‍റേത്.
ധീരരായ രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു.
രാഖിയും ഹുമയൂണും
ഭാരത ചരിത്രത്തിന്‍റെ ഏടുകളിലും രക്ഷാബന്ധനം നല്‍കിയ അവിശ്വസനീയ സാഹോദര്യത്തിന്‍റെ കഥകളുണ്ട്.
ബഹദൂര്‍ഷാ മേവാറിനെ ആക്രമിച്ചപ്പോള്‍ മഹാറാണി കര്‍മവതി മുഗള്‍രാജാവ് ഹുമയൂണിന് ഒരു രാഖി ദൂതന്‍വശം എത്തിച്ചുകൊടുത്തു. രജപുത്രരും മുഗളരും കടുത്ത ശത്രുതയിലായിരുന്നിട്ടു കൂടി ഹുമയൂണ്‍ റാണിയെ സംരക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം മേവാറിലെത്തി ബഹദൂര്‍ഷായുടെ സൈന്യത്തെ തുരത്തി.
അലക്സാണ്ടറുടെ കഥ
മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ജീവന്‍ രക്ഷാബന്ധനത്തിന്‍റെ മഹത്വത്തിന്‍റെ സാക്ഷ്യമാണ്.
ക്ഷത്രിയ രാജാവ് പുരുഷാത്തമന്‍ (പോറസ്) യുദ്ധത്തില്‍ അലക്സാണ്ടറുടെ നേരെയുയര്‍ത്തിയ കൈ പിന്‍വലിക്കാന്‍ കാരണം അലക്സാണ്ടറുടെ പത്നി ഭര്‍ത്താവിന്‍റെ ജീവന്‍ ദാനമായി ചോദിച്ച് പോറസിന്‍റെ കൈയ്യില്‍ ബന്ധിച്ച രക്ഷയില്‍ ഒരു നിമിഷം കണ്ണുകളുടക്കിയതാണ്. ആ രക്ഷയില്ലായിരുന്നുവെങ്കില്‍ വിജയഗാഥയുടെ അന്ത്യം മറ്റൊന്നാകുമായിരുന്നു.
Follow Webdunia malayalam