Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവില്വാമല പുനര്‍ജ്ജനി നൂഴല്‍

തിരുവില്വാമല പുനര്‍ജ്ജനി നൂഴല്‍
പു നര്‍ജനി ഗുഹയിലൂടെയുള്ള പുരുഷന്മാരുടെ നൂണ്ടു കടക്കലാണ് ഗുരുവായൂര്‍ ഏകാദശി നാളില്‍ കേരളത്തില്‍ നടക്കുന്ന ഒരു പ്രധാന ആചാരം പ്രധാന ആചാരം.

പാലക്കാട്ടെ തിരുവില്വാമല ക്ഷേത്രത്തില്‍ നിന്നു രണ്ടു കിലോമീറ്ററകലെ പ്രകൃതി രൂപപ്പെടുത്തിയ ഈ തുരങ്കത്തിന് 15 മീറ്റര്‍ നീളമുണ്ട്. ഇതിലൂടെ ഒരറ്റത്തുനിന്നു മറ്റേയറ്റത്തേക്ക് നൂണ്ടു കയറുന്നത് പാപങ്ങളെല്ലാം പോക്കി പുനര്‍ജന്മം നല്‍കുമെന്നാണ് വിശ്വാസം .

ഏകാദശിക്ക് ഗുരുവായൂരിലേക്ക് തിരുവില്വാമലയില്‍ നിന്നു വില്വാദ്രിനാഥനായ ശ്രീരാമനും തിരക്കില്‍നിന്നു മാറി വിശ്രമിക്കാന്‍ തിരുവില്വാമലയ്ക്ക് ഗമരുവായൂരപ്പനും വരുമെന്നാണ് സങ്കല്‍പം.

തിരുവില്വാമല-മലേശ്വമംഗലം-പാലക്കാട് റൂട്ടില്‍ ആണ് പുനര്‍ജനി ഗുഹയുടെ പ്രവേശന കവാടം. വില്വാദ്രിനാഥ ക്ഷേത്രത്തില്‍ നിന്നും അല്‍പം അകലെയുള്ള പുനര്‍ജനി ഗുഹയിലേക്ക് വനത്തിലൂടെ യാത്ര ചെയ്തും എത്താം .

ഇരുന്നും നിന്നും കമഴ്ന്നും നിരങ്ങിയും കിടന്നു നിരങ്ങിയുമാണ് നൂഴേണ്ടത്. ഗുഹയില്‍ നിന്ന് കാശിയിലേയ്ക്കും രാമേശ്വരത്തേയ്ക്കും വഴിയുണ്ടെന്ന് വിശ്വസിക്കുന്നു.

ഒരു പ്രാവശ്യം പുനര്‍ജനി നൂഴ്ന്നാല്‍ ഒരു ജന്മം അവസാനിച്ചെന്നും അടുത്ത ജന്മത്തില്‍ പ്രവേശിച്ചെന്നുമാണ് സങ്കല്‍പം.

Share this Story:

Follow Webdunia malayalam