ഇന്ന് തൃക്കാര്‍ത്തിക. മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിക്കുന്നു.
സന്ധ്യക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്‍ചെരാതുകളില്‍ തിരിയിട്ട് കത്തിച്ചു വയ്ക്കുന്നു. ഇത് അതീവ സുന്ദരമായ ദൃശ്യമാണ്. ഇന്ന് ചെരാതുകള്‍ക്ക് പകരം മെഴുകുതിരികളാണ് കൂടുതല്‍ ഉപയോഗിക്കുന്നത് എന്നൊരു വ്യത്യാസമുണ്ട്
.
തമിഴ്നാട്ടിലാണ് കാര്‍ത്തിക പ്രധാനമെങ്കിലും കേരളത്തിലും - പ്രത്യേകിച്ച് ദക്ഷിണ കേരളത്തില്‍ - തൃക്കാര്‍ത്തിക പ്രധാനമാണ്. അധര്‍മത്തിന്‍റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു.
വൃശ്ഛികത്തിലെ കാര്‍ത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. വളാഞ്ചേരിക്കടുത്തുള്ള കാടാമ്പുഴ ക്ഷേത്രത്തിലെ പ്രതിഷ് ഠാദിനവുമാണ് വെള്ളിയാഴ്ച.
പ്രസിദ്ധമായ ചക്കുളത്ത് കാവിലെ പൊങ്കാലയും കാര്‍ത്തിക നാളില്‍ നടക്കും. ആറ്റുകാല്‍ കഴിഞ്ഞാല്‍ പൊങ്കാലയിടാന്‍ ഏറ്റവും അധികം സ്ത്രീകള്‍ എത്തുന്ന ക്ഷേത്രമാണ് ചക്കുളത്ത് കാവ്.
കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍ കാര്‍ത്യായനീക്ഷേത്രം, എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ദേവീക്ഷേത്രം, തിരുവനന്തപുരം പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രം, തൃശൂര്‍ ജില്ലയിലെ അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കുന്നംകുളം കിഴൂര്‍ കാര്‍ത്യായനീക്ഷേത്രം എന്നിവിടങ്ങളടക്കം പല ക്ഷേത്രങ്ങളിലും കാര്‍ത്തികക്കാണ് ഉത്സവം നടക്കുക.
കാര്‍ത്തികവിളക്ക്
തെക്കന്‍ കേരളത്തില്‍ കാര്‍ത്തികവിളക്ക് എന്നൊരു ചടങ്ങും നടക്കറുണ്ട്. നെല്‍പ്പടങ്ങളില്‍ ഓലച്ചൂട്ട് കത്തിച്ച് നിവേദ്യം കഴിക്കുന്നു. വാഴത്തടിയില്‍ കുരുത്തോലകൊണ്ട് പന്താകൃതിയില്‍ അലങ്കാരങ്ങള്‍ നടത്തി അതില്‍ പൂക്കള്‍ ചാര്‍ത്തുന്നു.
അതിനു മുകളില്‍ വലിയൊരു മണ്‍ചെരാത് കത്തിച്ചു വക്കുന്നു. നിവേദ്യം കഴിഞ്ഞാല്‍ കുട്ടികള്‍ ചൂട്ടെടുത്ത് അരികോര് അരികോരരികോര് എന്നാര്‍ത്തു വിളിച്ച് പോവുന്നു.മലബാറില്‍ പക്ഷെ കാര്‍ത്തിക വലിയ ആഘോഷമല്ല
.വടക്കെ മലബാറിലെ പുതിയകാവ് ക്ഷേത്രത്തില്‍ ദേവിയുടെ പിറന്നാളിന് - കാര്‍ത്തികക്ക് കാര്‍ത്തിക ഊട്ട് എന്ന സദ്യ നടത്താറുണ്ട്.
കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങള ിലും . വിശേഷാല്‍ പൂജകളും മഹാ സര്‍വൈശ്വര്യപൂജ, മഹാപ്രസാദ ഊട്ട്, കാര്‍ത്തികസ്തംഭം കത്തിക്കല്‍, കാര്‍ത്തിക ദീപം തെളിക്കല്‍, വിശേഷാല്‍ ദീപാരാധന എന്നിവയും നടക്കും .
നിര്‍മാല്യം, അഭിഷേകം, ഗണപതിഹോമം, ഉഷഃപൂജ, വഴിപാട് പുജ, പന്തീരടിപൂജ, മഹാസര്‍വൈശ്വര്യപൂജ, നിവേദ്യം, മഹാപ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന കാര്‍ത്തികദീപം തെളിയിക്കല്‍, കാര്‍ത്തിക സ്തംഭം കത്തിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.
ലോക സമാധാനത്തിനും കുടുംബ ഐശ്വര്യത്തിനും വേണ്ടിയാണ് ലക്ഷദീപക്കാഴ്ച.
Follow Webdunia malayalam