Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൃശ്ചിക വ്രതം എന്ന മണ്ഡല വ്രതം

വൃശ്ചിക വ്രതം എന്ന മണ്ഡല വ്രതം
സനാതന ധര്‍മ്മത്തിന്‍റെ ആചരണമാണ് വൃശ്ഛിക വ്രതം. വൃശ്ചികം ഒന്നു മുതല്‍ 41 ദിവസം വരെയുള്ള മണ്ഡല കാലത്താണ് ഇതാചരിക്കുന്നത്. അതുകൊണ്ട് ഇത് മണ്ഡലവ്രതമെന്നും അറിയപ്പെടുന്നു.

ശ്രീ ശബരിമല തീര്‍ത്ഥാടനത്തിനുള്ള വ്രതാനുഷ് ഠാനങ്ങളാണ് വൃശ്ഛിക മണ്ഡല വ്രതമായി പുകള്‍പെറ്റത്. ജ-്ഞാകള്‍ക്ക് മാത്രം സാദ്ധ്യമായ സമഭാവനയും സമത്വഭാവനയും ജ-ീവിതത്തില്‍ പകര്‍ത്താനുള്ള യത്നമാണ് വൃശ്ഛിക വ്രതക്കാലത്ത് നടത്തുന്നത്.

സര്‍വ ചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന ഭാരതീയമായ സംസ്കാരം ഉള്‍ക്കൊള്ളാനും അതിനുള്ള ആചാരങ്ങള്‍ അനുവര്‍ത്തിക്കാനും ഉണ്ടാക്കിയ ശാസ്ത്രീയമായ ഒരു അനുഷ് ഠാനമാണിത്.

പുരുഷാര്‍ത്ഥങ്ങള്‍ നേടാനും ശ്രേയസ്സും പ്രേയസ്സും കൈവരിക്കാനും മണ്ഡല വ്രതാനുഷ് ഠാനത്തി ലൂടെ കഴിയും. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ക്ഷേത്രദര്‍ശനം നടത്തുന്നു. ആഹാരത്തിന് നിയന്ത്രണം വരുത്തുന്നു. ഈശ്വരീയമായ ജ-ീവിതവൃത്തികളാണ് പാലിക്കേണ്ടത്.

ഇന്ദ്രിയ ഗോചരമല്ലാത്ത സംസ്കാരം ഉള്‍ക്കൊള്ളാനായി മനസ്സിലാക്കാനായി പ്രതീകങ്ങളെ ആശ്രയിക്കുക പതിവുണ്ട്. അതുകൊണ്ടാണ് വിഗ്രഹാരാധനയും വസ്ത്രധാരണത്തിലുള്ള മാറ്റവും മാലാധരണവുമെല്ലാം.

അനന്തതയുടെ നിറമാണ് നീല. ഒരര്‍ത്ഥത്തില്‍ ഈശ്വരന്‍റെ നിറവും. അതുകൊണ്ടാണ് ശബരിമല വ്രതാനുഷ് ഠാന കാലത്ത് നീല വസ്ത്രം ധരിക്കുന്നത്.

സകല വസ്തുക്കളിലും ഈശ്വരനെ ദര്‍ശിക്കുന്നതു കൊണ്ട് ഭക്തനും ഈശ്വരനും ഒന്നായി മാറുന്നു. അതുകൊണ്ടാണ് ഒരു തീര്‍ത്ഥാടകന്‍ മറ്റൊരു തീര്‍ത്ഥാടകനെ അ യ്യ പ്പനെന്നും സ്വാമിയെന്നും വിളിക്കുന്നത്.

Share this Story:

Follow Webdunia malayalam