Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുംബിക്കാന്‍ പോലും അനുവാദം ചോദിക്കണം, അത് ഭാര്യയായാലും; സെക്ഷ്വല്‍ കണ്‍സന്റ് ചെറിയ കാര്യമല്ല

ചുംബിക്കാന്‍ പോലും അനുവാദം ചോദിക്കണം, അത് ഭാര്യയായാലും; സെക്ഷ്വല്‍ കണ്‍സന്റ് ചെറിയ കാര്യമല്ല
, വെള്ളി, 18 ജൂണ്‍ 2021 (10:50 IST)
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളികള്‍ പരസ്പരം അറിഞ്ഞിരിക്കേണ്ട ചില അത്യാവശ്യ കാര്യങ്ങളുണ്ട്. അതിലൊന്നാണ് സെക്ഷ്വല്‍ കണ്‍സന്റ് (ലൈംഗിക ബന്ധത്തിനായി അനുമതി തേടല്‍). ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഇതേ കുറിച്ച് കൃത്യമായ അറിവില്ലാത്തത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഭാര്യയായതിനാല്‍ ഏത് സമയത്തും ലൈംഗിക ആവശ്യത്തോട് 'യെസ്' പറയണമെന്ന പുരുഷ മേധാവിത്വം യഥാര്‍ഥത്തില്‍ മാരിറ്റല്‍ റേപ്പ് ആണ്. ഭാര്യയാണെങ്കിലും കാമുകിയാണെങ്കിലും സെക്ഷ്വല്‍ കണ്‍സന്റ് വാങ്ങിക്കുക എന്നത് അടിസ്ഥാനപരമായ കാര്യമാണ്. പങ്കാളിയുടെ ബോധപൂര്‍വ്വമുള്ള അനുമതിയോടെ മാത്രമേ സെക്‌സില്‍ ഏര്‍പ്പെടാവൂ. 
 
സെക്ഷ്വല്‍ കണ്‍സന്റില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില ഘടകങ്ങള്‍ നമുക്ക് പരിശോധിക്കാം. ലൈംഗിക ബന്ധത്തിനു മുന്‍പ് പങ്കാളിയോട് സെക്ഷ്വല്‍ കണ്‍സന്റ് ചോദിക്കുക എന്നതാണ് ആദ്യം വേണ്ടത്. സെക്‌സില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമില്ലെന്ന് പങ്കാളി പറഞ്ഞാല്‍ അതിനര്‍ഥം 'നോ' എന്നു തന്നെയാണ്. പങ്കാളി താല്‍പര്യമില്ലെന്ന് പറഞ്ഞതിനു ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നത് തെറ്റാണ്. സെക്‌സില്‍ പങ്കാളിയുടെ സമ്മതമില്ലാതെ ശരീരത്തില്‍ തൊടുന്നതോ ചുംബിക്കുന്നതോ നിയമത്തിന് എതിരാണ്. 
 
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ പങ്കാളികളില്‍ ആരെങ്കിലും ഇത് തുടരുന്നതില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ അത് മുഖവിലയ്‌ക്കെടുക്കണം. വ്യക്തികളുടെ മനസ് എപ്പോള്‍ വേണമെങ്കില്‍ മാറാം. അതിനെ അംഗീകരിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥാണ്. ലൈംഗികബന്ധം തുടരുന്നതില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ പങ്കാളികള്‍ പരസ്പരം ഇത് മനസിലാക്കണം. 
 
പങ്കാളിയുടെ ശരീരഭാഷ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗിക ബന്ധത്തിനിടെ പങ്കാളിക്ക് ഏതെങ്കിലും തരത്തില്‍ ടെന്‍ഷന്‍ തോന്നുന്നതായോ പൂര്‍ണ തൃപ്തിയില്ലെന്ന് തോന്നുന്നതായോ ശരീരഭാഷയില്‍ നിന്ന് മനസിലായാല്‍ അവിടെ നിര്‍ത്തുക. അതിനുശേഷം, അവരോട് സംസാരിക്കുക. എന്താണ് പ്രശ്‌നമെന്ന് തിരക്കുക. അല്‍പ്പ സമയം ഇടവേളയെടുക്കണമെന്ന് പങ്കാളി ആവശ്യപ്പെടുകയാണെങ്കില്‍ അത് അംഗീകരിക്കുക. 
 
ഓരോ ഘട്ടത്തിനും പങ്കാളിയുടെ കണ്‍സന്റ് ചോദിക്കണം. വിവിധ പൊസിഷനുകള്‍ ചെയ്യുമ്പോള്‍ അത് നിങ്ങളുടെ പങ്കാളിക്ക് കൂടി തൃപ്തി നല്‍കുന്നതാണോ എന്ന് ചോദിക്കണം. സ്വന്തം താല്‍പര്യത്തിനനുസരിച്ച് പൊസിഷനുകള്‍ പരീക്ഷിക്കുന്നത് തെറ്റാണ്. 
 
തെറ്റിദ്ധാരണ സൃഷ്ടിച്ച് കണ്‍സന്റ് ആവശ്യപ്പെടരുത്. മാനിപുലേറ്റ് കണ്‍സന്റ് നിയമപരമായി തെറ്റാണ്. ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ തെറ്റിദ്ധരിപ്പിച്ചോ കണ്‍സന്റ് വാങ്ങിയെടുക്കരുത്. മദ്യപിച്ചിരിക്കുന്ന സമയത്തോ ഉറക്കത്തിലോ കണ്‍സന്റ് വാങ്ങുന്നതും നിയമപരമായി തെറ്റാണ്. 
 
മുന്‍പ് ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നു കരുതി അത് ഇനിയും അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഉള്ള അനുവാദമല്ല. ദമ്പതികള്‍ പോലും പരസ്പരം കണ്‍സന്റ് വാങ്ങി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്നു കുട്ടികളുടെ കണ്ണുകള്‍ നീക്കം ചെയ്തു