Webdunia - Bharat's app for daily news and videos

Install App

Valentine's Day 2024: കമിതാക്കളേ ഇതിലേ..! വാലന്റൈന്‍സ് ദിനത്തില്‍ മലയാളത്തില്‍ ആശംസകള്‍ നേരാം

ഞാന്‍ ഇന്ന് ഇങ്ങനെ ആയിരിക്കുന്നത് നിന്റെ പ്രണയത്തിന്റെ കരുത്തിലാണ്. ഏറ്റവും പ്രിയപ്പെട്ട നിനക്ക് പ്രണയദിനാശംസകള്‍..!

രേണുക വേണു
ബുധന്‍, 14 ഫെബ്രുവരി 2024 (08:11 IST)
Valentine's Day 2024: ഇന്ന് ഫെബ്രുവരി 14, വാലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവര്‍ക്കായി ഒരു ദിവസം. പ്രണയത്തിന്റെ പ്രതീകമായി പ്രിയപ്പെട്ടവര്‍ക്ക് ആശംസകളും സമ്മാനങ്ങളും നല്‍കുന്ന മനോഹര ദിവസം. വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും പ്രണയദിനാശംസകള്‍ നേരുന്നു...! പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ പ്രണയദിനാശംസകള്‍ നേരാം...! 
 
1. ഞാന്‍ ഇന്ന് ഇങ്ങനെ ആയിരിക്കുന്നത് നിന്റെ പ്രണയത്തിന്റെ കരുത്തിലാണ്. ഏറ്റവും പ്രിയപ്പെട്ട നിനക്ക് പ്രണയദിനാശംസകള്‍..! 
 
2. നിന്നോടുള്ള പ്രണയത്താല്‍ എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. ഈ പ്രണയം പുഴ പോലെ ഒഴുകട്ടെ. ഹാപ്പി വാലന്റൈന്‍സ് ഡേ..! 
 
3. നിന്റെ പൂര്‍ണതയിലും അപൂര്‍ണതയിലും നിന്റെ നിറവിലും ശൂന്യതയിലും ഞാന്‍ നിന്നെ അഗാധമായി പ്രണയിക്കുന്നു. അത്രത്തോളം എനിക്ക് പ്രിയപ്പെട്ടതാണ് നീ...പ്രണയദിനാശംസകള്‍...! 
 
4. നീ എന്റെ ആകാശത്തിലെ സൂര്യനാണ്...എന്റെ പ്രപഞ്ചത്തിലെ നക്ഷത്രമാണ്...നീ എനിക്കൊപ്പം ഉള്ളതിനേക്കാള്‍ പ്രിയപ്പെട്ടതായി മറ്റൊന്നും ഇല്ല...പ്രണയദിനാസംസകള്‍...! 
 
5. നമ്മള്‍ കണ്ടുമുട്ടിയ ആദ്യ ദിവസം മുതല്‍ എന്നെ സന്തോഷിപ്പിക്കുന്നതിനും ചിരിപ്പിക്കുന്നതിനും എനിക്കൊപ്പം കൂട്ടായിരിക്കുന്നതിനും നിനക്ക് നന്ദി. ഹാപ്പി വാലന്റൈന്‍സ് ഡേ...! 
 
6. ഓരോ ദിവസവും എനിക്ക് നിന്നോടുള്ള പ്രണയം പുതിയതാണ്. ഹാപ്പി വാലന്റൈന്‍സ് ഡേ...! 
 
7. നമ്മുടെ ജീവിതത്തില്‍ മോശം സമയങ്ങളും നല്ല സമയങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം നമ്മള്‍ ചേര്‍ന്നു നിന്നു. പ്രിയപ്പെട്ട നിനക്ക് പ്രണയദിനാശംസകള്‍...! 
 
8. ജീവിതത്തിന്റെ അവസാന നിമിഷം വരെ നമുക്ക് പ്രണയിച്ചുകൊണ്ടിരിക്കാം. അതിനോളം സന്തോഷിപ്പിക്കുന്ന മറ്റൊന്നില്ല. പ്രണയദിനാശംസകള്‍...! 
 
9. എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിനക്ക് പ്രണയദിനത്തിന്റെ ആശംസകള്‍...! 
 
10. കലണ്ടറിലെ ഒരു ദിവസം മാത്രമാകും പ്രണയദിനം. എന്നാല്‍ വര്‍ഷത്തിലെ എല്ലാ ദിവസവും ഞാന്‍ നിന്നെ പ്രണയിക്കുന്നു, ചേര്‍ത്തുപിടിക്കുന്നു. ഹാപ്പി വാലന്റൈന്‍സ് ഡേ...! 
 
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മഞ്ഞപ്പിത്തം ബാധിച്ചാല്‍ 95 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണിക്കില്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അമിതമായ ഉപ്പിന്റെ ഉപയോഗം മൂലം ലോകത്ത് ഓരോ വര്‍ഷവും ഇരുപതുലക്ഷത്തിലധികം പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടന

നാല്‍പ്പത് വയസ് കഴിഞ്ഞവര്‍ ഈ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക

ഇനി വായ്‌നാറ്റം ഉണ്ടാകില്ല ! ഇങ്ങനെ ചെയ്തു നോക്കൂ...

അടുത്ത ലേഖനം
Show comments