Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയദിനത്തിനു മുമ്പേ കിടിലന്‍ അപ്‌ഡേറ്റുമായി പ്രണവ് മോഹന്‍ലാല്‍! എന്താണ് 'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമ പറയാന്‍ പോകുന്നത്?

Varshangalkku Shesham

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ഫെബ്രുവരി 2024 (13:02 IST)
Varshangalkku Shesham
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്കു ശേഷം' റിലീസിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. പ്രണവ് മോഹന്‍ലാല്‍ ആരാധകരും ആവേശത്തിലാണ്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൃദയത്തിനുശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മ്മിച്ച സിനിമയുടെ പ്രധാന അപ്‌ഡേറ്റ് പുറത്ത്.
 
ആരാധകര്‍ കാത്തിരിക്കുന്ന ടീസര്‍ ഇന്ന് വൈകുന്നേരം ആറുമണിക്ക് പുറത്തുവരും.
സിനിമയില്‍ നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ശ്രീനിവാസന്റെയും മോഹന്‍ലാലിന്റേയും പഴയകാല ജീവിതമാണ് സിനിമ പറയുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 
വലിയ പ്രതീക്ഷകളോടെയാണ് വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയെ പ്രണവ് മോഹന്‍ലാല്‍ ആരാധകര്‍ നോക്കി കാണുന്നത്. ഹൃദയം പോലെ 100 കോടി ക്ലബ്ബില്‍ ഈ ചിത്രവും എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. പ്രണവിന്റെ ഇപ്പോഴുള്ള ലുക്ക് കാണുമ്പോള്‍ മോഹന്‍ലാലിന്റെ പഴയ വിന്റേജ് രൂപം പോലെ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
 
പ്രണവിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രം പ്രഖ്യാപിച്ചത്.
 ഹൃദയം നിര്‍മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. അതിഥി വേഷത്തില്‍ ആകും നിവിന്‍ പോളി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
 ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീതാ പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bramayugam: ഭ്രമയുഗത്തില്‍ വെറും അഞ്ച് അഭിനേതാക്കള്‍ മാത്രമോ?