പ്രണയം നഷ്ടപ്പെടുന്ന സാഹചര്യത്തെ നേരിടുക തീര്‍ച്ചയായും എളുപ്പമല്ല. ഉപദേശം നല്‍കുന്നതും അതു കേള്‍ക്കുന്നതും തികച്ചും വിഭിന്നമായ രണ്ടു സാഹചര്യങ്ങളാണ്.
പ്രണയം സാഹചര്യങ്ങള്‍ കൊണ്ട് നഷ്ടമാകാം. അതേ സമയം പങ്കാളിയുടെ വഞ്ചനയുമാകാം. വഞ്ചനയാണെങ്കില്‍ ആ ബന്ധം ഒരു മിഥ്യയായിരുന്നു എന്ന് മനസ്സിലാക്കുക. ഒരാളില്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാതിരുന്ന മൂല്യത്തെയും മനസ്സിനെയും പ്രണയിച്ച് വിഡ്ഢിയാകുകയാണ് നിങ്ങള്‍ ചെയ്തത്.
ആ തെറ്റു തിരുത്തുക. അല്ലാത്ത പക്ഷം നിങ്ങള്‍ നിങ്ങളോടാണ് തെറ്റുചെയ്യുന്നതെന്ന് എന്ന് മനസ്സിലാക്കുക. മനസ്സിന്‍റെ സംഘര്‍ഷം നിങ്ങളെ മനസ്സിലാക്കുന്ന ആരോടെങ്കിലും തുറന്നുപറയുക. അയാള്‍ക്കൊപ്പം അയാളുടെ ഇഷ്ടാനിഷ്ടങ്ങളും സമ്മാനങ്ങളും ഓര്‍മ്മകളും മനസ്സില്‍ നിന്നു പുറത്തുകളയുക.
മനസ്സില്‍ വെറുപ്പു നിറയുന്നത്, നിങ്ങളില്‍ നെഗറ്റീവ് ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുകയും വ്യക്തിത്വത്തിനും സൌന്ദര്യത്തിനും മങ്ങലേല്‍പ്പിക്കുകയും ചെയ്യും. അതിനാല്‍ വെറുപ്പും വാശിയും ദേഷ്യവും ഉപേക്ഷിക്കുക. പ്രാര്‍ത്ഥനയും ധ്യാനവും മനസ്സിന് സ്വസ്ഥത നല്‍കും.
ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകുകയോ, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ ആകാം. അല്ലെങ്കില്‍ എന്നും അഭിനിവേശമായ വിഷയത്തില്‍ ഒരു ഗവേഷണം പോലെ- ചെയ്യാന്‍ മറന്നുപോയ കാര്യങ്ങള്‍ പൊടിതട്ടിയെടുക്കുക. യോഗയും ധ്യാനവും വ്യായാമവും ശരീരത്തിന് ഉന്മേഷവും, മനസ്സിന് ആശ്വാസവും നല്‍കും.