പ്രണയത്തിന്‍റെ ആദ്യദിനങ്ങളില്‍ തന്നെ ചില ബന്ധങ്ങള്‍ നിലംപൊത്തുന്നതിന്‍റെ കാരണം എന്താവാം. വിവേകം കൈവിടാതിരിക്കുക എന്നതാണ് പ്രധാനം. പ്രണയത്തില്‍ ചില അരുതുകളുണ്ട്. ആദ്യദിനങ്ങളില്‍ വിശേഷിച്ചും.
ലൈംഗികത സംബന്ധിച്ച കാര്യങ്ങള്‍ ആദ്യ ദിവസങ്ങളില്‍ പരാമര്‍ശിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നതാണത്രേ സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടമില്ലാത്ത കാര്യം. പൂര്‍വ്വ ബന്ധത്തേക്കുറിച്ച് ഒരുപാടു വിശദീകരിക്കുന്നതും മൊബൈല്‍ ഫോണില്‍ ഏറെ നേരം ചിലവിടുന്നതുമാണത്രേ പുരുഷന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍.
ഇന്‍റര്‍നെറ്റ് ഡേറ്റിംഗ് സൈറ്റായ ക്രേഗ്‌ലിസ്റ്റ് നടത്തിയ ഒരു സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. വ്യക്തിശുചിത്വമാണ് പുരുഷനും സ്ത്രീക്കും അതിപ്രധാനമായ സംഗതിയായി സര്‍വ്വേയില്‍ മുന്നില്‍ വന്നത്. അനാവശ്യമായ തമാശകളും കമന്‍റുകളും കൂടുതല്‍ സ്ത്രീകളും വെറുക്കുന്നു.
ലൈംഗികച്ചുവയുള്ള തമാശകള്‍ ആദ്യദിനങ്ങളില്‍ മിക്ക സ്ത്രീകള്‍ക്കും താത്പര്യമില്ല. പണം ചിലവിടുന്നതില്‍ ഒരു പരിധി കടന്ന് മടികാണിക്കുന്നതും പങ്കാളിയില്‍ വെറുപ്പുണ്ടാക്കുന്നു. ആദ്യദിവസങ്ങളില്‍ തന്‍റെ മേധാവിത്വവും ചുണയും പ്രകടമാക്കാനാകും പുരുഷന്‍ ശ്രമിക്കുക.
എന്നാല്‍ അനാവശ്യമായ മത്സരബുദ്ധിയേക്കാള്‍ ആത്മാര്‍ത്ഥമായ സമീപനമാണത്രേ സ്ത്രീകള്‍ക്ക് പ്രിയം.