Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയകാലം മങ്ങാതെ

പ്രണയകാലം മങ്ങാതെ
IFM
വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ രണ്ടുപേര്‍ക്കും മാറ്റങ്ങള്‍ വരാം. നിങ്ങളുടെ മനസ്സിന്‍റെ മാറ്റങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കുക. വിവാഹം കഴിഞ്ഞ സമയത്തെ ആള്‍ക്കാരാകില്ല രണ്ടുപേരും. പ്രതീക്ഷകള്‍ സ്വയം പരിശോധിച്ചുനോക്കുക.

നിങ്ങളുടെ കുഴപ്പങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അവ സ്വയം പരിഹരിക്കുക. പങ്കാളിയെ അതിലേക്കു വലിച്ചിഴയ്ക്കരുത്. കുറ്റപ്പെടുത്തുകയുമരുത്. അന്നത്തെ പ്രശ്നങ്ങള്‍ അന്നു തന്നെ പരിഹരിക്കുക. അത് എല്ലാ രാത്രികളിലേക്കു നീളാനും വഷളാകാനും അവസരം നല്‍കരുത്.

നിങ്ങള്‍ക്ക് താത്പര്യമില്ലാത്ത കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ പങ്കാളി നിര്‍ബന്ധിച്ചാല്‍ ചെയ്യരുത്. അത് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാക്കും. നിങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന പങ്കാളിയോടൊത്ത് ജീവിക്കുക. സഹിച്ചു ജീവിക്കേണ്ട ആവശ്യമില്ല.

പങ്കാളിയോടുള്ള നിലപാടില്‍ മാറ്റം വരുത്തുന്നു എന്നു പറയണമെങ്കില്‍ സാഹചര്യങ്ങള്‍ പഠിക്കുക. ശാന്തമായി കാര്യങ്ങള്‍ അവതരിപ്പിക്കുക. പരസ്പരം ചര്‍ച്ച ചെയ്തും മനസ്സിലാക്കിയും ആവണം നല്ല വാഗ്ദാനങ്ങള്‍ നല്‍കുന്നത്. വരും കാലത്തെക്കുറിച്ച് ചിന്തിക്കാതെ വാഗ്ദാനം നല്‍കരുത്.

വാഗ്ദാനങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ പങ്കാളിക്ക് അത് മനസ്സിലാക്കാന്‍ സമയം നല്‍കുക. ചിന്തകള്‍ തുറന്നു പറയുക. ചോദ്യങ്ങള്‍ ചോദിക്കുക. യാഥാര്‍ഥ്യബോധത്തോടെ ചിന്തിക്കുക. ആരും പരിപൂര്‍ണ്ണരല്ല. പങ്കാളിയുടെ കുറവുകള്‍ മനസ്സിലാക്കി അംഗീകരിക്കുക.


Share this Story:

Follow Webdunia malayalam