പ്രതിസന്ധിയില്‍ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സ്നേഹിതര്‍. പ്രണയം മധുരതരമെങ്കിലും പ്രണയിക്കുക ശ്രമകരമായ കാര്യമാണ്. പറ്റിയ ആള്‍, സാഹചര്യം, പ്രിയപ്പെട്ടവയുടെ ത്യജിക്കല്‍ അങ്ങനെ പലതും അതില്‍ ഉണ്ടാകും.
പ്രണയിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് വരെ പ്രണയിക്കുന്നയാള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ എന്ത് പ്രത്യേകതകളാണ് നില്‍ക്കുന്നതെന്ന് സ്വയം തിരിച്ചറിയുക. നമ്മള്‍ ഇഷ്ടപ്പെടുന്നതിനേക്കാള്‍ നമ്മളെ ഇഷ്ടപ്പെടൂന്നവരെ പ്രണയിക്കുകയാണ് ഉത്തമം.
നിങ്ങളില്‍ താല്പര്യമുള്ള അനേകരില്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെ ആവശ്യമുള്ളവരുടെ മാനദണ്ഡം തീര്‍ച്ചയായും ഏകദേശം ഇതിന് അനുസൃതമായി രൂപപ്പെടുത്താം.
1. എത്ര അകലത്ത് ആയാല്‍ പോലും ഏത് മാര്‍ഗ്ഗത്തിലൂടെയും നിങ്ങളുമായി ബന്ധം നിലനിര്‍ത്തുന്നതില്‍ അവര്‍ സന്തോഷം കണ്ടെത്തും.
2. നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍ പോലും അയാളുടെ വികാരങ്ങള്‍ നിങ്ങളുമായി പങ്ക് വയ്ക്കാന്‍ ഇഷ്ടപ്പെടുന്നയാളാകും നിങ്ങളിലെ യഥാര്‍ത്ഥ തല്പരര്‍.
3. നിങ്ങള്‍ക്ക് സന്തോഷം നല്‍കി അയാള്‍ നിങ്ങളെ എത്ര ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കി തരാന്‍ കൂടുതല്‍ സമയം വിനിയോഗിക്കും.
4. നിങ്ങള്‍ വാലു പോലെ പിറകേ നടക്കുന്നതും നിങ്ങളുടെ പിന്നാലെ നടക്കുന്നതും അയാള്‍ക്ക് നല്‍കുന്ന ആനന്ദം വളരെ വലുതായിരിക്കും.
5. നിങ്ങളുടെ താല്പര്യങ്ങള്‍ക്ക് നിങ്ങള്‍ അറിയാതെ തന്നെ പരിഗണന നല്‍കും. നിങ്ങളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി പെരുമാറും.
ഇനി നിങ്ങള്‍ക്ക് കടുത്ത പ്രണയമുണ്ടെങ്കില്‍ തന്നെ ഈ ലക്ഷണം കാട്ടുന്ന ആള്‍ക്കാരെ പ്രണയിക്കുന്നത് കഴിയുന്നെങ്കില്‍ ഒഴിവാക്കുക. അവസാന നിമിഷത്തെ നിരാശ മറികടക്കാന്‍ ഇത് തുണയാകും.
1. നിങ്ങളുമായി ഇടപഴകുന്നതിനു സമയം കണ്ടെത്തുമെങ്കിലും അതിനായി വീണ്ടും വീണ്ടും താല്പര്യം കാട്ടില്ല.
2. പിന്നീട് വിളിക്കാമെന്ന് പറയുമെങ്കിലും വാക്ക് പാലിക്കാനിടയില്ല.
3. നിങ്ങളുമായി വികാരങ്ങള്‍ പങ്കു വയ്ക്കുന്നതിനോ പിന്നാലെ നടക്കുന്നതിനോ ഒട്ടും തന്നെ താല്പര്യമുണ്ടാകില്ല.
4. നിങ്ങളെ കുറിച്ച് അയാള്‍ ഒരു ധാരണയും ഉണ്ടാകില്ല. അയാളിലെ ധാരണകള്‍ക്ക് അനുസരിച്ചായിരിക്കും നിങ്ങളോടുള്ള പെരുമാറ്റവും.
5. നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിനോ നിങ്ങളില്‍ താല്പര്യം ജനിപ്പിക്കുന്നതിനോ അയാള്‍ കൂടുതല്‍ മിനക്കെടാറില്ല. അയാളുടെ ജോലികള്‍ നിങ്ങളെ ഏല്‍പ്പിച്ച് വെറുതെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടും.