എല്ലാത്തിലും ഒന്നാം സ്ഥാനം. പക്ഷെ പ്രശംസിക്കാനാരുമില്ല. വിപണിയിലുള്ള ഒന്നാം നമ്പര്‍ കാര്‍. പക്ഷെ ഒരു ദൂരെ യാത്രക്ക് കൂടെയാരുമില്ല. നഗരത്തിലെ ഏറ്റവും മികച്ച റെസ്റ്റോറന്‍റുകളില്‍ കയറിയിറങ്ങുന്നു. എന്നാലൊരു കമ്പനി നല്‍കാനാരുമില്ല. ഇതാണോ നിങ്ങളുടെ അവസ്ഥ.
വഴിയുണ്ട്. പ്രണയത്തിന്‍റെ വാതില്‍ നിങ്ങള്‍ക്കു മുന്നില്‍ എപ്പോഴും അടഞ്ഞുകിടക്കുന്നെങ്കില്‍ ഒരു ആത്മപരിശോധന ആകാം. എന്താണ് നിങ്ങള്‍ക്കുള്ള കുഴപ്പം. എന്തുകൊണ്ടാണ് അവള്‍ നിങ്ങളെ ഒഴിവാക്കുന്നത്? പ്രണയിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ കാണുമ്പോള്‍ ശാന്തമായി പ്രതികരിക്കുക.
കൂളായി നില്‍ക്കുക. കൂട്ടുകാരോട് അനാവശ്യമായ കമന്‍റുകള്‍ പാസ്സാക്കുന്നതും ഒഴിവാക്കുക. മാന്യനായിരിക്കുക. മാന്യത പെരുമാറ്റത്തില്‍ മാത്രം പോര. വൃത്തിയായി വേഷം ധരിക്കുക. എന്നും കുളിക്കുക. രൂക്ഷതയില്ലാത്ത ഒരു പെര്‍ഫ്യൂം ഉപയോഗിക്കുക.
അവളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക. പതര്‍ച്ചയും പരിഭ്രമവും പാടില്ല. മുഖത്തു ശ്രദ്ധ കേന്ദ്രീകരിക്കുക. മുഖത്തിന് അഴകു പകരുന്ന മറുകിനേപ്പറ്റിയോ, കണ്ണുകളുടെ തിളക്കത്തേപ്പറ്റിയോ ഒരു അഭിനന്ദനമാകാം.
നല്ല കേള്‍വിക്കാരനാകുക. അവള്‍ക്കു പറയാനുള്ളതു കേള്‍ക്കുക. പ്രോത്സാഹിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാം. അഭിപ്രായങ്ങള്‍ ആരായുക. തമാശകള്‍ പറയാം. വടക്കുനോക്കിയന്ത്രത്തില്‍ ശ്രീനിവാസന്‍ സ്റ്റൈല്‍ തമാശ പോലെ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക. കൂട്ടുകാരുടെ ഇടയില്‍ ശോഭിക്കുന്ന പുരുഷനെ സ്ത്രീകള്‍ ഇഷ്ടപ്പെടും.