പ്രണയത്തില് ചെന്നു വീഴുക എളുപ്പമാണ്. മറ്റൊരാളെ ആ വഴിക്കു കൊണ്ടുവരുന്നതും മിക്കപ്പോഴും സാദ്ധ്യമാകും. എന്നാല്‍ പ്രണയത്തില്‍ നിന്ന് സംതൃപ്തി ലഭിക്കുക എല്ലായ്പോഴും സാദ്ധ്യമായെന്നു വരില്ല.
പ്രണയദിനങ്ങളില്‍ മുഴുകുമ്പോഴും ഇതൊന്നുമല്ല ഞാന്‍ തേടിയതെന്ന് മനസ്സ് നിങ്ങളോട് മന്ത്രിക്കുന്നുണ്ടോ? എങ്കില്‍ തിരിച്ചറിയുക. നിങ്ങള്‍ അസംതൃപ്തരാണ്. നമ്മുടെ സന്തോഷത്തിന്‍റെയും സംതൃപ്തിയുടെ കാരണം മറ്റൊരാള്‍ക്കു മേല്‍ ചുമത്തുന്നത് ശരിയല്ല എന്നതാണ് പ്രഥമ കാര്യം.
സംതൃപ്തിയുണ്ടാകുന്നത് നമ്മില്‍ നിന്നു തന്നെയാണ്. ഓരോരുത്തരും ഓരോ വ്യക്തികളാണ് എന്നിരിക്കെ നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ച് പങ്കാളി പ്രവര്‍ത്തിക്കണമെന്ന് ശാഠ്യം പിടിക്കുന്നതില്‍ കാര്യമില്ല. പൂര്‍ണ്ണമായ ബന്ധങ്ങളില്ല എന്നതാണ് വാസ്തവം.
ആ അപൂര്‍ണ്ണതകളെ പൂര്‍ണ്ണമാക്കുന്നത് നമ്മുടെ മനസ്സിന്‍റെ ഭാവങ്ങളാണ്. എന്നാല്‍ പ്രണയത്തില്‍ ചില സാമാന്യ തത്വങ്ങളുണ്ട്. ന്യായമെന്ന് ആര്‍ക്കും ബോദ്ധ്യമുള്ള കാര്യങ്ങള്‍. അത്തരം കാര്യങ്ങളില്‍ പങ്കാളി വ്യതിചലിക്കുന്നെങ്കില്‍ ഇക്കാര്യം നിങ്ങള്‍ക്ക് തുറന്നു സംസാരിക്കാം.
ജീവിതവും സ്വപ്നങ്ങളും തമ്മില്‍ ഏറെ അകലമുണ്ടെന്നതാണ് വാസ്തവത്തില്‍ ഇത്തരക്കാരുടെ പ്രധാന പ്രശ്നം. ഇവര്‍ക്ക് ദാമ്പത്യത്തിലും പ്രശ്നങ്ങള്‍ക്ക് സാദ്ധ്യത കൂടുതലാണ്. സ്വപ്നജീവികള്‍ എന്നു വിശേഷിപ്പിച്ച് തള്ളിക്കളയുന്നതിലുപരി, പ്രശ്നങ്ങള്‍ മനസ്സിലാകുന്ന പങ്കാളിയാണ് ഇവര്‍ക്കുള്ളതെങ്കില്‍ നന്നായിരിക്കും.