Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയിക്കുന്നതിന് മുൻപ് പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍....

മിക്ക പുരുഷന്മാരും ആഗ്രഹിക്കുന്ന കാര്യമാണ് ഒരു സ്ത്രീയുടെ ശ്രദ്ധ തന്നിലേക്ക് വരാന്‍ എന്തു ചെയ്യണമെന്ന്. അതിനായി പല ശ്രമങ്ങളും അവർ നടത്താറുമുണ്ട്. എന്നാൽ വലിയ പരാജയങ്ങളായി മാറുകയാണ് പതിവ്. സ്ത്രീകൾ പുര

പ്രണയിക്കുന്നതിന് മുൻപ്  പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍....
, ശനി, 23 ഏപ്രില്‍ 2016 (15:39 IST)
മിക്ക പുരുഷന്മാരും ആഗ്രഹിക്കുന്ന കാര്യമാണ് ഒരു സ്ത്രീയുടെ ശ്രദ്ധ തന്നിലേക്ക് വരാന്‍ എന്തു ചെയ്യണമെന്ന്. അതിനായി പല ശ്രമങ്ങളും അവർ നടത്താറുമുണ്ട്. എന്നാൽ വലിയ പരാജയങ്ങളായി മാറുകയാണ് പതിവ്. സ്ത്രീകൾ പുരുഷന്മാരിൽ ഇഷ്ടപ്പെടുന്ന ചിലകാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് തിരിച്ചറിറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്കും ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളുമായി എളുപ്പത്തിൽ അടുക്കുവാൻ സാധിക്കും. അതിന് നിങ്ങളെ സഹായിക്കുന്ന ചിലകാര്യങ്ങളാണ് ഇനി പറയുന്നത്...
 
മുഖത്ത് നോക്കി സംസാരിക്കുക
 
webdunia
ഒരു സ്ത്രീ പുരുഷനുമായി സംസാരിക്കുമ്പോള്‍ അയാളുടെ മുഖത്ത് മാത്രമേ നോക്കു. എന്നാല്‍ പുരുഷന്‍ അങ്ങനെയല്ല. തന്റെ കണ്ണിന് എത്തിപ്പെടാന്‍ പറ്റുന്ന എല്ലാ മേഖലയും അവന്‍ അരിച്ചുപെറുക്കും. അത് മിക്കവരിലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമാകും. അതുകൊണ്ട് അവളുമായി സംസാരിക്കുന്ന സമയം മുഖത്ത് പ്രത്യേകിച്ച് അവളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക. എന്തെന്നാല്‍ അവര്‍ക്ക് അത് വലിയ ഇഷ്ടമാണ്. 
 
ശാരീരിക ഭംഗി
 
webdunia
നല്ല ഉയരമുള്ള പെണ്‍കുട്ടികള്‍ ആദ്യം ശ്രദ്ധിക്കുക ആണ്‍കുട്ടികളുടെ ഉയരമാണ്. സിക്സ്പാക്ക് ഉണ്ടോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും താല്‍‌പര്യം ഇരുനിറക്കാരായ ആണുങ്ങളെയാണ്. കുടവയറന്മാരോട് താല്‍‌പര്യം കുറവാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്. 
 
സംസാരം

webdunia
ആദ്യമായി കാണുമ്പോള്‍ വായിട്ടലക്കുന്നവരെ സ്ത്രീകള്‍ ഒരിക്കലും ഇഷ്ടപ്പെടില്ല, തപ്പിത്തടയാതെ വെപ്രാളപ്പെടാതെ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറയുന്ന ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളുടെ ശ്രദ്ധ പെട്ടന്നു പിടിച്ചു പറ്റുക. സംസാരത്തില്‍ ഞാന്‍ എന്ന പദം പരമാവധി ഒഴിവാക്കുക. ഞാനതു ചെയ്യും ഞാന്‍ ഇങ്ങനെയാണ്. എന്ന് നിര്‍ത്താതെ പറയുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടില്ല. 

വൃത്തി 
 
webdunia
ഒരു സ്ത്രീ ആദ്യം ഒരു പുരുഷനില്‍ ശ്രദ്ധിക്കുന്ന വിഷയം വൃത്തിയാണ്. എത്രയൊക്കെ സ്പ്രേയും, ക്രീംമും വാരി പൂശിയാലും അധികം ദുര്‍ഗന്ധം ഇല്ലാത്ത പുരുഷന്മാരുമായി സ്ത്രീകള്‍ വേഗം അടുക്കുന്നു. 
 
ഫോൺ
 
webdunia
നിങ്ങളുടെ ഫോണും വളരെ പ്രധാനപ്പെട്ടത് തന്നെ. ഫോണ്‍ കവറിലെ കടുംനിറങ്ങളും ഭംഗി കെടുത്തുന്ന ചിത്രപണികളും സ്ത്രീകളെ നിങ്ങളില്‍ നിന്ന് അകറ്റും. അതേസമയം, ഫോണ്‍ വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ തരം ഫോണുകള്‍ ഉപയോഗിക്കുന്നത് സ്ത്രീകള്‍ക്ക് വളരേ ഏറെ ഇഷടമാണ്.  
 
ചിരി
 
webdunia
ആദ്യമായി കാണുമ്പോഴുണ്ടാവുന്ന ഹൃദ്യമായ പുഞ്ചിരിയാണ് പെണ്‍കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കാര്യം. ഒരുമാതിരി ഒച്ചവെച്ചുള്ള ചിരിയല്ല, സൌഹൃദം തുളുമ്പുന്ന ചെറുപുഞ്ചിരി. 
 
മീശയും താടിയും
 
webdunia
മീശയും താടിയും പറ്റെ വടിക്കുന്നവരോടും നീട്ടി വളര്‍ത്തുന്നവരോടും സ്ത്രീകള്‍ക്ക് അത്ര താല്‍‌പര്യം കാണില്ല. കുറ്റിതാടിയോ കുറ്റി മീശയോ സ്ത്രീകള്‍ ഇഷ്ടപ്പെടുമെന്നാണ് പഠനം തെളിയിക്കുന്നത്. നീണ്ടതോ ചുരുണ്ടതോ ആവട്ടെ അല്‍‌പ്പം അലസതയോടെ പാറിക്കിടക്കുന്ന മുടിയാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം, മുടി സ്പൈക്ക് ചെയ്തവരേയും അല്‍‌പം നീട്ടി വളര്‍ത്തിയവരേയും പെണ്‍കുട്ടികള്‍ വേഗം ശ്രദ്ധിക്കും. 
 
വസ്ത്രധാരണം
 
webdunia
മാന്യമായ വൃത്തിയുള്ള ഇസ്തിരിയൊക്കെ ഇട്ട വസ്ത്രം ധരിക്കുന്ന ജെന്റില്‍‌മാന്മാരെ സ്ത്രീകള്‍ ഒന്ന് വേറെ തന്നെ നോക്കും. അല്ലാതെ വസ്ത്രത്തിലും റോക്കിംഗ് തുടര്‍ന്നാല്‍ ഇവനെ സഹിക്കേണ്ടി വരുമോ എന്ന ഭയമായിരിക്കും പെണ്‍കുട്ടികൾക്ക്
ആത്മവിശ്വാസം 
 
webdunia
സ്ത്രീകള്‍ക്ക് നല്ല ആത്മവിശ്വാസമുള്ള പുരുഷന്മാരെ വലിയ മതിപ്പാണ്. എന്നാല്‍ അമിത ആത്മവിശ്വാസം കാണിക്കാതിരിക്കുക. നിങ്ങള്‍ നല്ലനിലയില്‍ ജീവിക്കുന്ന വ്യക്തി ആയിരുന്നാലും സ്ത്രീകള്‍ ഒരിക്കലും നിങ്ങളുടെ സമ്പത്തിനെയോ, അധികാരത്തെയോ അല്ലെങ്കില്‍  നിങ്ങളുടെ രൂപ ഭംഗിയെയോ പുകഴ്ത്തി പറയില്ല. അങ്ങനെ പറഞ്ഞാല്‍ അവര്‍ നിങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നാണ് അര്‍‌ത്ഥം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam