പെണ്‍കുട്ടികള്‍ ഒരു ഫോണ്‍ പോലെയാണ്. സ്നേഹത്തോടെ പിടിച്ചു നിര്‍ത്തിയാല്‍ എത്ര നേരം വേണമെങ്കിലും സംസാരിക്കാം. എന്നാല്‍ പ്രസ്സ് ചെയ്യുന്ന ബട്ടണ്‍ മാറിയാല്‍ അതുമതി എല്ലാം ഡിസ്കണക്ടാവാന്‍.
ഇതൊരു തമാശ പ്രസ്താവനയാണെങ്കിലും ഇതിനു പ്രണയത്തോട് ഇതിനു സമാനതയുണ്ട്. ശ്രദ്ധയോടും വ്യക്തതയോടും കൈകാര്യം ചെയ്യുന്ന നിങ്ങളുടെ പ്രണയം കഴിയുന്നിടത്തോളം നന്നായി കാത്തു സൂക്ഷിക്കാനുള്ള പത്ത് വഴികള്‍.
1. ദീര്‍ഘാമായും സ്വകാര്യമായും സംസാരിക്കണമെങ്കില്‍ പോലും പൊതു സ്ഥലം തന്നെ കണ്ടെത്തുക. പാര്‍ക്കോ ബീച്ചോ റെസ്റ്റോറന്‍റോ മറ്റോ. മറ്റിടങ്ങളില്‍ നിന്നും ഇത് കൂടുതല്‍ സുരക്ഷിതത്വം നിങ്ങള്‍ക്ക് നല്‍കുന്നു എന്നത് തന്നെയാണ് പ്രത്യേകത.
2. നിങ്ങളുടെ പ്രണയിയെ കൃത്യമായി നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അതിനനുസരിച്ച് പെരുമാറുക. അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പെരുമാറുക. വേണമെങ്കില്‍ ഇഷ്ടാനിഷ്ടങ്ങളുടെ ഒരു പട്ടിക തന്നെ തയ്യാറാക്കാം.
3. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സെന്‍റിമന്‍സ് ആരും തന്നെ ഇഷ്ടപ്പെടുന്നില്ല. പ്രണയിക്കുമ്പോള്‍ പരമാവധി അത് രസകരമാക്കാന്‍ ശ്രമിക്കുക. സംസാരിക്കുമ്പോള്‍ നിങ്ങളുടെ സ്വാഭാവികമായ തമാശകളും ചിന്തകളും കൊണ്ടു വരാന്‍ ശ്രമിക്കുക. അല്ലാതെ നിങ്ങളുടെ തത്വ ശാസ്ത്രം അവര്‍ക്ക് ആവശ്യമില്ല.
4. ഒന്നിച്ച് പുറത്ത് പോകുമ്പോള്‍ വ്യക്തിപരമായി നന്ദി പറയാന്‍ മറക്കരുത്. പരസ്പരം ഒന്നിച്ചിരിക്കുമ്പോള്‍ പ്രവര്‍ത്തനങ്ങളില്‍ പരമാവധി സന്തോഷം കടന്നു വരട്ടെ.
5. ഒരു മണിക്കൂറിനപ്പുറത്ത് കാമുകിയോട് ഫോണില്‍ സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സംസാരം ലളിതമായിരിക്കാന്‍ ശ്രദ്ധിക്കുക.
6. നിങ്ങളുടെ മനസ്സിലെ ദൌര്‍ബല്യങ്ങള്‍ പരമാവധി ഫോണിലൂടെ പറയാതിരിക്കാന്‍ ശ്രദ്ധിക്കുക. പറയാന്‍ പോകുന്നതെന്ന് നേരത്തേ തന്നെ തയ്യാറാക്കുക.
7. സന്തോഷകരമായ കാര്യങ്ങള്‍ പറയുമ്പോള്‍ കാണുന്നില്ലെങ്കില്‍ തന്നെ നിങ്ങളുടെ അപ്പുറത്തെ ആളില്‍ നിങ്ങളുടെ രൂപം നിറഞ്ഞ് നില്‍ക്കും എന്ന് ഓര്‍മ്മിക്കുക.
8. ലളിതമായതും തെറ്റായി വ്യാഖ്യാനം ചെയ്യപ്പെടാത്തതുമായ തമാശ കലര്‍ന്ന സന്ദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക.
9. അത്ഭുതകരമായ സമ്മാനങ്ങള്‍ പ്രതീക്ഷകളെ തകിടം മറിക്കും. ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ തിരിച്ചു വിളിക്കും എന്ന കാണിക്കുന്ന സന്ദേശങ്ങള്‍ നല്‍കുക.
10. പരസ്പരം കൊണ്ടും കൊടുത്തും ഒത്തു തീര്‍പ്പിനും തയ്യാറാകുന്ന വിധമായിരിക്കണം ബന്ധം കെട്ടിപ്പൊക്കേണ്ടത്. രണ്ടു പേരുക്കും സുരക്ഷിതത്വവും സംതൃപ്തിയും പകരാന്‍ കഴിയുന്ന വിധത്തിലായിരിക്കണം ബന്ധം വളര്‍ത്തണ്ടത്.