പുരുഷന് പ്രണയമറിയിക്കുന്നതും കാത്ത് അവന്‍റെ മുന്നിലൂടെ തെക്കുവടക്കു നടന്നതും, അടുത്തുവന്നപ്പോള്‍ നഖംകൊണ്ടു കളംവരച്ച് കുനിഞ്ഞു നിന്നതുമൊക്കെ പഴയകാലം. വളയ്ക്കലൊക്കെ സമാസമം. പെണ്ണിനും പയറ്റാം ഒരുകൈ..
വളയ്ക്കല്‍ എപ്പോഴും എളുപ്പമില്ല. മാത്രമല്ല എളുപ്പമുള്ള വളയലുകളില്‍ പുതിയ തലമുറക്കു വലിയ താത്പര്യവുമില്ല. എന്നാലും ഒരു ശ്രമത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ പെണ്‍പ്രജകള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ വച്ചാല്‍ കൊള്ളാം.
പുരുഷന് പ്രിയപ്പെട്ട പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ എന്നു മുദ്ര കുത്തപ്പെട്ടിരിക്കുന്നത് ക്യാന്‍ഡീസ്, വൈറ്റ് ഡയമണ്ട് തുടങ്ങിയവയാണ്. കൈയ്യില്‍ ക്യാഷുണ്ടെങ്കില്‍ മടിവേണ്ട. ഇവയിലേതെങ്കിലുമൊന്ന് പരീക്ഷിക്കുന്നത് നന്ന്. ആകര്‍ഷകമായ വേഷം എന്തായാലും മറക്കണ്ട. ഷോര്‍ട്ട് സ്കര്‍ട്ടോ, ടാങ്ക് ടോപ്പോ തുടങ്ങി ചെക്കന്‍റെ ഇടനെഞ്ചിലൊരു മിന്നല്‍ വീഴ്ത്തുന്ന എന്തെങ്കിലുമായിക്കോട്ടെ.
കറുപ്പ്, ബ്രൌണ്‍, ഗ്രേ, പച്ച തുടങ്ങിയ നിറങ്ങള്‍ ഒഴിവാക്കി ബ്രൈറ്റ് കളേഴ്സ് തിരഞ്ഞെടുക്കുക. എല്ലാത്തിലും പെര്‍ഫെക്ട് ആണെന്ന് ഉറപ്പാക്കിയാല്‍ പിന്നെ കണ്ണുകള്‍ കൊണ്ടു കഥ പറയാം. പയ്യന്‍സ് അടുത്തുവന്നൊരു ഹലോ പറഞ്ഞെങ്കില്‍ എന്ന് വഴിപാടു നേര്‍ന്നിട്ടൊന്നും കാര്യമില്ല. കണ്ണുകള്‍ പറയണം കാര്യങ്ങള്‍.
അയാള്‍ നോക്കുമ്പോള്‍ ഒരു പുഞ്ചിരി നല്‍കാം. പിന്നെ അല്‍പ്പം നാണമൊക്കെയാകാം. അങ്ങോട്ടു ഹലോ പറയുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ സ്വന്തം ഭാഗം ക്ലിയറാക്കിയാല്‍ ഇങ്ങോട്ടൊരു ഹലോ നേടിയെടുക്കാം. എങ്ങോട്ടെങ്കിലും നീങ്ങിനില്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം അല്‍പ്പം നടക്കുക.
കണ്ണില്‍ നിന്നു മറയുന്നതിനു മുന്‍പ് ഒന്നു തിരിഞ്ഞുനോക്കും. ശ്രമം വിജയമെങ്കില്‍ അയാള്‍ നിങ്ങള്‍ക്കൊപ്പമെത്തും. എല്ലാ ശ്രമങ്ങളും വിജയിക്കണമെന്നില്ല. അതൊന്നും ആത്മവിശ്വാസത്തെ ബാധിക്കാതെ നോക്കുക. മിന്നുന്ന സൌന്ദര്യത്തിലല്ല കാര്യം സ്വയമൊരു ഉറപ്പുവേണം. അത്രതന്നെ...