Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിക്കലും മറക്കാത്ത പ്രണയസമ്മാനങ്ങള്‍

ഒരിക്കലും മറക്കാത്ത പ്രണയസമ്മാനങ്ങള്‍
, തിങ്കള്‍, 7 ജൂണ്‍ 2010 (16:55 IST)
PRO
പ്രണയം ഒരു കച്ചവടമല്ല. അതില്‍ വിലപേശലുകളില്ല. ഏതെങ്കിലും പ്രത്യേക ലക്‍ഷ്യം ഉള്ളില്‍ ഒളിപ്പിച്ച് ആരെയെങ്കിലും പ്രേമിക്കുന്നത് യഥാര്‍ത്ഥ സ്നേഹമല്ല. അത് വെറും കപടനാടകം. ശുദ്ധമായ പ്രണയം ഒന്നും തിരികെ പ്രതീക്ഷിക്കാത്ത ഒരു ദാനമാണ്.

പങ്കാളിയെ എങ്ങനെ സന്തോഷിപ്പിക്കാം എന്നതായിരിക്കണം പ്രണയജീവിതത്തില്‍ രണ്ടുപേരുടെയും ചിന്ത. ഇതിനായി പരസ്പരം സമ്മാനങ്ങള്‍ നല്‍കാം. ലക്ഷങ്ങള്‍ വിലയുള്ള സമ്മാനങ്ങള്‍ എന്നല്ല ഉദ്ദേശിച്ചത്. സ്നേഹ സമ്മാനങ്ങളെക്കുറിച്ചാണ്. വില ഒരുപക്ഷേ വളരെ തുച്ഛമായിരിക്കും, പക്ഷേ പങ്കാളിക്ക് അത് വളരെ സന്തോഷം നല്‍കുമെങ്കില്‍ അത് സമ്മാനിക്കാന്‍ മറക്കരുത്.

നിങ്ങളുടെ പ്രണയപങ്കാളിയെക്കുറിച്ച് ഒരു കവിതയെഴുതുക. അത് നിങ്ങള്‍ തന്നെ കക്ഷിയെ പാടിക്കേള്‍പ്പിക്കുക. അതുകേള്‍ക്കുമ്പോള്‍ അവരുടെ മുഖത്തുണ്ടാകുന്ന ഒരു സന്തോഷമില്ലേ, കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ വാങ്ങിക്കൊടുത്താലും ഒരുപക്ഷേ അത് ഇതിനോളം വരില്ല. അപ്പോള്‍ ആ കവിത വിലമതിക്കാനാവാത്ത ഒരു സമ്മാനമാണ്.


പങ്കാളിക്ക് ഇഷ്ടമുള്ള സിനിമാഗാനങ്ങള്‍ ശേഖരിച്ച് റെക്കോര്‍ഡ് ചെയ്ത ഒരു സി ഡി സമ്മാനിക്കുക. അത് അവരെ ഏറെ ആനന്ദിപ്പിക്കുന്ന ഒരു കാര്യമായിരിക്കും. അവര്‍ക്ക് ഇഷ്ടമുള്ള ഒരു സിനിമയുടെ ഡി വി ഡി സംഘടിപ്പിക്കുക. നിങ്ങള്‍ രണ്ടുപേരും മാത്രമുള്ള ഒരു റൂമില്‍ അത് പ്രദര്‍ശിപ്പിക്കുക. പോപ്കോണും സോഫ്റ്റ് ഡ്രിംഗ്സും ഒപ്പം കരുതുക. മുറിയില്‍ മങ്ങിയ വെളിച്ചം മാത്രമുണ്ടായാല്‍ നന്ന്. നിങ്ങളൊരുമിച്ചുള്ള ആ സിനിമകാണല്‍ ഒരു അപൂര്‍വ സമ്മാനമായിരിക്കും.

ഒരു ചായ മാത്രം കഴിച്ചുകൊണ്ട് മണിക്കൂറുകളോളം സ്വകാര്യമായി സംസാരിക്കാന്‍ അനുവദിക്കുന്ന ഏതെങ്കിലും റെസ്റ്റോറന്‍റില്‍ പങ്കാളിയെയും കൂട്ടിപ്പോകുക. പരസ്പരം ഹൃദയവികാരങ്ങള്‍ കൈമാറുക. ഈ ഓര്‍മ്മ പിന്നീടുള്ള ജീവിതത്തില്‍ സുഖമുള്ള ഒരു അനുഭവമായിരിക്കും.

ഒരു കൂട നിറയെ പുഷ്പങ്ങള്‍ വാങ്ങിനല്‍കാന്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് കഴിഞ്ഞെന്നു വരില്ല. എന്നാല്‍, പങ്കാളിക്ക് ഏറെയിഷ്ടമുള്ള ഒരു പുഷ്പം സമ്മാനിക്കുക. ആ പൂവുപോലെ അവരുടെ മുഖം വിടരുന്നത് കണ്ടു നില്‍ക്കുക.

ഏതെങ്കിലും ഉയര്‍ന്ന പ്രദേശത്തെ ഗാര്‍ഡനിലേക്ക് പങ്കാളിക്കൊപ്പം ഒരു യാത്ര പ്ലാന്‍ ചെയ്യുക. മൂന്നോ നാലോ മണിക്കൂര്‍ ഒരുമിച്ചു ചെലവഴിക്കാനുള്ള സൌകര്യങ്ങള്‍ - സ്നാക്സ്, വെള്ളം എല്ലാം കരുതുക. പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഈ ലോകത്തിലുള്ള എന്തിനെക്കുറിച്ചും സംസാരിക്കുക. ഇതിലും വലിയ എന്തു സമ്മാനമാണ് പങ്കാളിക്ക് വേണ്ടത്? ആസ്വദിക്കൂ..ആഘോഷിക്കൂ...

Share this Story:

Follow Webdunia malayalam