Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രവോള്‍ട്ടാ ഡാന്‍സ് പരീക്ഷിക്കൂ...

ട്രവോള്‍ട്ടാ ഡാന്‍സ് പരീക്ഷിക്കൂ...
IFMIFM
ജോണ്‍ ട്രവോള്‍ട്ടയുടെ ആകര്‍ഷകമായ നൃത്തശൈലി പരീക്ഷിച്ചാല്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ കഴിയുമത്രേ. ഒരു പുതിയ പഠനത്തില്‍ തേളിഞ്ഞതാണ് ഇക്കാര്യം.

സ്ത്രീകളെ ആകര്‍ഷിക്കാന്‍ ഏതു ശൈലിയിലുള്ള ഡാന്‍സാണ് നല്ലതെന്നതു സംബന്ധിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഫ്രീസ്റ്റൈല്‍ ഡാന്‍സാണ് നൈറ്റ് ക്ലബ്ബുകളില്‍ കൂടുതലും ആള്‍ക്കാര്‍ പിന്തുടരാറുള്ളത്. കൃത്യതയും സങ്കീര്‍ണ്ണതയുമുള്ള ചുവടുകളാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രിയമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ട്രവോള്‍ട്ടയുടെ ടോണി മനേറോ എന്ന കഥാപാത്രത്തിന്‍റെ നൃത്തച്ചുവടുകള്‍ ഏറെ സ്ത്രീകള്‍ക്ക് പ്രിയപ്പെട്ടതാണ്.‘ദ ഓഫീസ്’ എന്ന ടെലിവിഷന്‍ കോമഡി പരിപാടിയില്‍ ഡേവിഡ് ബ്രന്‍റ് സ്വീകരിച്ച നൃത്ത ശൈലിയാണ് ഏറ്റവും അനാകര്‍ഷകമായി കണ്ടെത്തിയത്.

ചലനങ്ങളേക്കുറിച്ച് വളരെ ബോധവാന്മാരായ പുരുഷന്മാര്‍ കൈകാലുകള്‍ മാറ്റിവച്ച് ചെയ്യുന്ന നൃത്തച്ചുവടുകളാണ് ആകര്‍ഷകമല്ലാത്ത മറ്റൊന്ന്. ഡാന്‍സിലൂടെയുള്ള ആശയവിനിമയമാണ് അതിന്‍റെ സ്വാധീനത്തിനു നിദാനമെന്നും പഠനം പറയുന്നു.

Share this Story:

Follow Webdunia malayalam