നായികയോട് പ്രേമം, തല്ല്, ഒടുവില്‍ പൊലീസ് കേസ്!
, വെള്ളി, 8 ജൂണ്‍ 2012 (15:44 IST)
വിനയന് സംവിധാനം ചെയ്യുന്ന ‘ഡ്രാക്കുള’ എന്ന ചിത്രത്തിലെ നായകനായ സുധീറിന് ചിത്രത്തിലെ നായികയായ പ്രിയയോട് തോന്നിയ പ്രണയം തല്ലിലും പൊലീസ് കേസിലും കലാശിച്ചു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സുധീര്‍ പ്രിയയെ വ്യാഴാഴ്ച രാത്രി കടവന്ത്രയില്‍ വച്ച് പരസ്യമായി മര്‍ദ്ദിക്കുകയായിരുന്നുവത്രെ. പ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.സുധീര്‍ പ്രണയാഭ്യര്‍ഥനയുമായി തന്റെ പിറകേ നടന്ന് ശല്യപ്പെടുത്തുമായിരുന്നു എന്നാണ് പ്രിയയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ പ്രിയയ്ക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. ഇത് പലതവണ തുറന്നുപറയുകയും ചെയ്തിരുന്നതാണ്. ശല്യം സഹിക്കാനാകാതെ പ്രിയ സ്വന്തം അമ്മയോട് ഇക്കാര്യം പറഞ്ഞു. പ്രിയയുടെ അമ്മ സുധീറിന്റെ ഭാര്യയെ വിളിച്ച് കാര്യം അവതരിപ്പിച്ചു.ഇതില്‍ പ്രകോപിതനായ സുധീര്‍ ഡാന്‍സ് ക്ളാസ് കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന പ്രിയയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവത്രെ.ചെറിയ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചുവന്നിരുന്ന സുധീറിനെ വിനയന് ഡ്രാക്കുളയിലെ നയകനായി തെരഞ്ഞെടുക്കുകയായിരുന്നു.
Follow Webdunia malayalam