Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരുഷന് പ്രിയം കാര്‍കൂന്തല്‍

പുരുഷന് പ്രിയം കാര്‍കൂന്തല്‍
IFMIFM
പുരുഷന് പ്രണയിക്കാനിഷ്ടം സ്വര്‍ണ്ണമുടിയുള്ള സുന്ദരികളെ. വിവാഹം കഴിക്കാനിഷ്ടം കറുത്ത മുടിക്കാരിയെയും. പറഞ്ഞുവരുന്നത് തമാശയല്ല. ബ്രിട്ടനില്‍ അടുത്തിടെ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞ കാര്യമാണ്.

പാരമ്പര്യമായി സ്വര്‍ണ്ണമുടിയുള്ളവരും നിറം കൊടുക്കുന്നവരും, സ്വര്‍ണ്ണമുടിയുള്ളപ്പോള്‍ തന്നെ മുടിക്ക് പാരിസ് ഹില്‍ട്ടണ്‍ മോഡല്‍ മള്‍ട്ടികളര്‍ നല്‍കുന്നവരും ഒക്കെയുള്ള ബ്രിട്ടീഷ് സമൂഹത്തിന് ഇത്തരമൊരു സംശയം തോന്നിയതില്‍ തെറ്റില്ല.

മദാമ്മമാരുടെ സ്വര്‍ണ്ണത്തലമുടി മൂന്നാം‌ലോക രാജ്യങ്ങളിലെ കൊച്ചുസുന്ദരികളെയും മോഹിപ്പിക്കുകയും, മുടിയില്‍ സ്വര്‍ണ്ണക്കളര്‍ പൂശി അവരും സായൂജ്യമടയുകയും ചെയ്യുന്ന സാഹചര്യത്തില്‍ പഠനം തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കുന്നതു തന്നെ.

സ്വര്‍ണ്ണക്കളറും നീലക്കണ്ണുകളും പുരുഷന് ഇഷ്ടമാണ്. കാമുകിയാക്കി കൊണ്ടുനടക്കാനും ചുറ്റിയടിക്കാനും തയ്യാര്‍. എന്നാല്‍ വിവാഹത്തിനോ, കൊ-ലിവിംഗ് പോലെ ഒരു ദീര്‍ഘകാല ബന്ധത്തിനോ അവര്‍ക്ക് കറുത്ത മുടിയുള്ള സ്ത്രീകളെയാണ് താത്പര്യം. ഇതു നേരത്തെ തന്നെ ബ്രിട്ടനില്‍ പഴമക്കാര്‍ പറയാറുള്ള സംഗതിയാണ് എന്നതാണ് മറ്റൊരു തമാശ.

3000 പുരുഷന്മാര്‍ പങ്കെടുത്ത സര്‍വ്വേയില്‍, 18 ശതമാനം പേര്‍ മാത്രമാണ് സ്വര്‍ണ്ണമുടിക്കാര്‍ക്ക് നല്ല ഭാര്യമാരായിരിക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടത്. 52 ശതമാനം പേരും കറുത്ത മുടിക്കാരെ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു.

Share this Story:

Follow Webdunia malayalam