ഭര്‍ത്താവിനെ വഞ്ചിക്കാന്‍ 5 വര്‍ഷം മതി!
, വെള്ളി, 18 മെയ് 2012 (17:04 IST)
ദാമ്പത്യത്തില്‍ ഭര്‍ത്താവിനെ വഞ്ചിച്ച് പരപുരുഷനുമായി ബന്ധം സ്ഥാപിക്കാന്‍, സ്ത്രീകള്‍ വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷമാകുമ്പോള്‍ തന്നെ തയ്യാറാകുന്നു എന്ന് ഒരു സര്‍വെ. ഭര്‍ത്താവിനെ വഞ്ചിക്കുന്ന സ്ത്രീകളുടെ ശരാശരി പ്രായം 37 വയസാണെന്നും ഈ സര്‍വെ പറയുന്നു.യു കെ അഡല്‍റ്ററി സര്‍വെയിലാണ് ഈ വിവരമുള്ളത്. നാലായിരത്തോളം ‘വഞ്ചകരെ’യാണ് ഈ സര്‍വെയില്‍ പങ്കെടുപ്പിച്ചത്.പ്രണയത്തിനും വൈകാരിക സംതൃപ്തിക്കുമാണ് സ്ത്രീകള്‍ പരപുരുഷന്‍മാരെ തേടുന്നതെന്നാണ് സര്‍വെ റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് ബന്ധങ്ങള്‍ക്ക് കൃത്യമായ നിയന്ത്രണം പാലിക്കാനുള്ള കഴിവും സ്ത്രീകള്‍ക്കുതന്നെയാണെന്ന് സര്‍വെ പറയുന്നു. ഭാര്യയെ വഞ്ചിക്കുന്ന ഭര്‍ത്താക്കന്‍മാരുടെ ശരാശരി പ്രായം 47 വയസാണ്. വിവാഹം കഴിഞ്ഞ് ആറുവര്‍ഷത്തിന് ശേഷം മാത്രമേ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടാക്കണമെന്ന ആഗ്രഹം പുരുഷന്‍മാര്‍ക്ക് ഉണ്ടാകാറുള്ളൂ എന്നും ഈ സര്‍വെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Follow Webdunia malayalam