Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന് നേരെ വെടിയുതിര്‍ത്തു

മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന് നേരെ വെടിയുതിര്‍ത്തു
ലാഹോര്‍ , വെള്ളി, 19 ഒക്‌ടോബര്‍ 2012 (12:50 IST)
PRO
PRO
വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍‌മാറിയ കാമുകന് നേരെ 20-കാരി വെടിയുതിര്‍ത്തു. കിഴക്കന്‍ പാ‍കിസ്ഥാന്‍ നഗരമായ ലാഹോറിലെ സാന്ദ പ്രദേശത്താണ് സംഭവം. ഐഷ എന്ന യുവതിയാണ് കാമുകന്‍ മൊഹമ്മദ് ഫൈസലിന്(22) നേരെ വെടിയുതിര്‍ത്തത്. വെടിവയ്പ്പില്‍ ഫൈസല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

വിവാഹവാഗ്ദാനത്തില്‍ നിന്ന് ഫൈസല്‍ പിന്‍‌മാറിയതാണ് ഐഷയെ പ്രകോപിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ ഈയിടെയായി ഫൈസല്‍ ഐഷയെ അവഗണിക്കാന്‍ തുടങ്ങി. മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന് ഫൈസല്‍ പറഞ്ഞതോടെയാണ് ഐഷ പ്രകോപിതയായത്.

തുടര്‍ന്ന് ഐഷ ഒരു തോക്ക് സംഘടിപ്പിച്ചു. വ്യാഴാഴ്ച ഫാക്ടറി പരിസരത്ത് വച്ച് ഫൈസലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഫൈസലിനും സുഹൃത്ത് ഷക്കീറിനും ഒരു വഴിയാത്രക്കാരനും പരുക്കേറ്റു.

ഫൈസലിന്റെ നില ഗുരുതരമാണ്. വെടിവയ്പ്പിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഐഷയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.

Share this Story:

Follow Webdunia malayalam