രണ്‍ബീറിന്റെ മാതാപിതാക്കള്‍ക്ക് ടെന്‍ഷന്‍ കൂടുന്നു, കാരണം ബിക്കിനി ദൃശ്യങ്ങള്‍ തന്നെ!
ന്യൂഡല്‍ഹി , ചൊവ്വ, 10 സെപ്‌റ്റംബര്‍ 2013 (12:53 IST)
ഋഷി കപൂറും നീതു സിംഗും മകന്‍ രണ്‍ബീറിനെക്കുറിച്ച് ഉത്കണ്ഠാകുലരാണ്. വേറൊന്നുമല്ല കാരണം, രണ്‍ബീറിന്റെയും കാമുകി കത്രീന കൈഫിന്റെയും ബിക്കിനി ദൃശ്യങ്ങള്‍ തന്നെയാണ് ഈ താരദമ്പതികളുടെ മനോവിഷമത്തിന് കാരണം.അടുത്തിടെ ഹോളിഡേ ആഘോഷിക്കാന്‍ വിദേശത്ത് പോയ പ്രണയ ജോഡികളുടെ സ്വകാര്യ നിമിഷങ്ങള്‍ വിദേശ പാപ്പരാസികള്‍ ക്യാമറയില്‍ പകര്‍ത്തി പുറത്ത് വിടുകയായിരുന്നു. കത്രീനയും രണ്‍ബീറും ബീച്ച് ഡ്രെസ്സില്‍ ഉല്ലസിക്കുന്നതാണ് പാപ്പരാസികള്‍ പകര്‍ത്തി പുറത്ത് വിട്ടത്. അന്ന് തൊട്ട് പിന്നെ നാളിതുവരെ ഇരുവരുടെയും പിന്നാലെയാണ് എല്ലാ മാധ്യമ പടകളും.
എന്നാല്‍ രണ്‍ബീര്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ബേഷറമിന്റെ പ്രചാരപരിപാടികള്‍ക്ക് മാതാപിതാക്കളൊടൊപ്പമാണ് സഞ്ചരിക്കുന്നത്. ഇതിന്റെ രഹസ്യം വളരെ എളുപ്പത്തില്‍ മനസിലാക്കമെന്നാണ് പാപ്പരാസികള്‍ പറയുന്നത്.അച്ഛനും അമ്മയും മകനെ കൂടുതല്‍ ശ്രദ്ധചെലുത്തുകയാണെന്നാണ് പാപ്പരാസികളുടെ പറച്ചില്‍. അമ്മ നീതുവാകട്ടെ മകനോടൊപ്പം എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്നുണ്ട്. മകന്റെ ജീവിതം ശ്രദ്ധിക്കേണ്ടത് അമ്മയുടെ കടമയാണെന്നതിന് സംശയമില്ല.