Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹമോചനത്തിന്റെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് എങ്ങനെ കരകയറാം ?

വിവാഹമോചനം ജീവിതത്തിന്റെ അവസാനമല്ല; വിഷമതകള്‍ എങ്ങനെ മറക്കാം ?

വിവാഹമോചനത്തിന്റെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് എങ്ങനെ കരകയറാം ?
, തിങ്കള്‍, 28 നവം‌ബര്‍ 2016 (19:25 IST)
വിവാഹമോചനം ഇന്ന് സര്‍വ്വസാധാരണമാണ്. കുടുംബജീവിതത്തിന്റെ നല്ല നാളുകള്‍ക്ക് പെട്ടെന്ന് വിള്ളല്‍ സംഭവിക്കുകയും അത് വേര്‍പിരിയലിന് കാരണമാകുന്നതും പലര്‍ക്കും സഹിക്കാനാവില്ല. സ്‌ത്രീക്കായാലും പുരുഷനായാലും വിവാഹമോചനം മൂലമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ ചെറുതല്ല.  
ജീവിതത്തിലെ രണ്ടാമത്തെ ഏറ്റവും വിഷമകരമായ അവസ്ഥയാണ് വിവാഹമോചനം. ഇന്നലെവരെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന ഒരാള്‍ മുറിവേല്‍‌പ്പിച്ചു പോകുന്നത് മാനസികമായ തകര്‍ച്ചയ്‌ക്ക് വരെ കാരണമാകും. പിന്നെ സന്തോഷകരമായ സാഹചര്യത്തിലേക്ക് പിന്നെ തിരിച്ചു പോകുന്നതിന് കുറച്ചു സമയമെടുക്കും.

പതിവാക്കിയിരുന്ന ജീവിത ക്രമത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ഈ വിഷമസാഹചര്യത്തില്‍ നിന്നും ഏകാന്തതയില്‍ നിന്നും മുക്‍തി നേടാന്‍ സഹായിക്കും.

webdunia


വിവാഹമോചനമെന്നത് ജീവിതത്തിന്റെ അവസാനമല്ല: -

വിവാഹമോചനമെന്നത് ജീവിതത്തിന്റെ അവസാനമല്ലെന്ന് ആദ്യം തന്നെ തിരിച്ചറിയണം. ജീവിതം ഇനിയും ബാക്കിയാണെന്നും കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോകാന്‍ ഇനിയും തനിക്കാകുമെന്ന ഉറച്ച ആത്മവിശ്വാസവുമുണ്ടാകണം.

പുതിയ ജീവിതക്രമം: -

വിവാഹമോചനത്തിന്റെ മാനസിക സമ്മര്‍ദ്ദമകറ്റാന്‍ ഏറ്റവും നല്ല മാര്‍ഗം നമ്മുടെ പതിവുകളില്‍ നിന്നുള്ള വ്യതിയാനമാണ്. ജോലിക്കു പോകുന്നവരാണെങ്കില്‍ അവ തുടരണം. അല്ലാത്തവര്‍ ഇഷ്‌ടമുള്ള ഏതെങ്കിലും ഒരു മേഖലയിലേക്ക് തിരിയണം. പുതിയ ആളുകളെ കാണുക, ചിരിക്കുക, സംസാരിക്കുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക എന്നിവ നിരാശയും സങ്കടവുമകറ്റും.

webdunia


കൂടുതല്‍ പ്ലാനിംഗുകള്‍: -

ചിട്ടയായ ജീവിതം കെട്ടിപ്പെടുക്കുന്നതിന്  പ്ലാനിംഗ് അനിവാര്യമാണ്. എന്തൊക്കെ ചെയ്യണം, ഒഴിവാക്കേണ്ടവ, ജീവിതത്തില്‍  പുതിയതായി എന്തൊക്കെ കൂട്ടിച്ചേര്‍ക്കണം എന്നീ കാര്യങ്ങളില്‍ പ്ലാനിംഗ് ആവശ്യമാണ്. യാത്ര പോകുന്നത് നല്ല അനുഭവങ്ങള്‍ പകരും.

അകന്നു നില്‍ക്കുക:-

പഴയകാല ഓര്‍മകള്‍ ആവര്‍ത്തിക്കുന്നവരുമായി കുറച്ചു കാലത്തേക്ക് അകന്നു നില്‍ക്കുന്നത് നല്ലതാണ്. പുതിയ സുഹൃദ്‌ ബന്ധങ്ങള്‍ കണ്ടെത്തുന്നതും കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതും മാനസിക സംഘര്‍ഷത്തില്‍ നിന്ന് രക്ഷനേടുന്നതിന് സഹായിക്കും. സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളില്‍ സമയം ചെലവഴിക്കുന്നത് നല്ലതാണ്.

മാനസിക ധൈര്യം:-

തനിക്ക് ഇനിയും മുന്നോട്ട് പോകണം, പലതും നേടാനും സ്വന്തമാക്കാനും ഇനിയും കഴിയുമെന്ന ആത്മവിശ്വാസം ഏറ്റവും അത്യാവശ്യമായ ഒന്നാണ്. എന്റെ ജീവിതത്തില്‍ ഒരു വീഴ്‌ചയുണ്ടായി, അത് മറികടക്കാന്‍ എനിക്ക് സാധിക്കും എന്ന തോന്നല്‍ ഉണ്ടാകണം. ക്രമേണ പഴയ ചിന്തകളും ഓര്‍മ്മകളും ജീവിതത്തില്‍ നിന്ന് അകറ്റാനുള്ള മാനസിക കരുത്ത് സംഭരിക്കുന്നതിന് ഈ ചിന്തകള്‍ സാധിക്കും.

webdunia


നല്ല നിമിഷങ്ങള്‍:-

എന്റെ ജീവതത്തില്‍ ഇനിയും നല്ല നിമിഷങ്ങളുണ്ട് എന്ന വിശ്വാസം ഉണ്ടാകണം. കുട്ടികളുടെയും ഉറ്റവരുടെയും മുന്നില്‍ ഒരിക്കലും സങ്കടത്തോടെ പെരുമാറുകയോ സംസാരിക്കുകയോ ചെയ്യരുത്. പോസിറ്റീവായി ചിന്തിക്കുകയും അത്തരക്കാരുമായി കൂടുതല്‍ അടുത്തു നില്‍ക്കുകയും വേണം. വിവാഹമോചനമെന്നത് ജീവിതത്തിന്റെ അവസാനമല്ല എന്നത് ആദ്യം തന്നെ മനസിലാക്കിയിരിക്കണം.

വിവാഹമോചനം മാനസികമായി വിഷമതകള്‍ സമ്മാനിക്കുമെങ്കിലും അതിനെ മറികടക്കാന്‍ സാധിക്കും. മാനസികമായ ധൈര്യമാണ് പ്രധാനമായും വേണ്ടത്. ജീവിതത്തിലെ നല്ല നാളുകള്‍ ഇനിയാണ് എന്ന തോന്നല്‍ ഉണ്ടായാല്‍ മുന്നോട്ടുള്ള യാത്രയ്‌ക്ക് കൂടുതല്‍ ശക്തി സമ്മാനിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറക്കം വരാത്ത രാത്രികള്‍ ഇനി വേണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ പിന്തുടരുക