Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അവർ എന്നോട് കടപ്പെട്ടിരിക്കുന്നു‘, ഫഹദും നസ്രിയയും ഒന്നിക്കാൻ കാരണം താനെന്ന് നിത്യ മേനോൻ !

‘അവർ എന്നോട് കടപ്പെട്ടിരിക്കുന്നു‘, ഫഹദും നസ്രിയയും ഒന്നിക്കാൻ കാരണം താനെന്ന് നിത്യ മേനോൻ !
, ശനി, 20 ഏപ്രില്‍ 2019 (14:55 IST)
ഫഹദ്‌ ഫാസിലും നസ്രിയയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം മലയാളി സിനിമാ പ്രേക്ഷകരെ തെല്ലൊന്ന് അതിശയിപ്പിച്ചതാണ്. ഒരു സൂചന പോലും നൽകാതെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. എന്നാൽ ഇരുവരും ഒന്നിക്കാൻ കാരണം താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നിത്യ മേനോൻ
 
ബാംഗ്ലൂർ ഡെയിസിന്റെ ചിത്രീകരണത്തിനിടെയാണ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഫഹദും നസ്രിയയും വിവാഹിതരാകുന്നു എന്ന വാർത്ത വരുന്നത്. എന്നാൽ ഇങ്ങാനെ ഒരു കഥ കേട്ടിട്ടില്ലല്ലോ എന്നായിരിക്കും ചിന്തിക്കുന്നത്. സംഗതി നിത്യ മേനോൻ തന്നെ വിശദീകരിക്കുന്നുണ്ട്.  
 
ബാം‌ഗ്ലൂർ ഡെയ്‌സിൽ നസ്രിയ ചെയ്ത നായിക വേഷം ചെയ്യാമോ എന്നായിരുന്നു അഞ്ജലി മേനോൻ ആദ്യം എന്നോട് ചോദിച്ചത് എന്നാൽ അന്ന് മറ്റു ചില ചിത്രങ്ങളും ഷൂട്ടിംഗ് തീർക്കാൻ ഉണ്ടായിരുന്നതുകൊണ്ട് ആ കഥാപാത്രം ഏറ്റെടുക്കാൻ എനിക്ക് സാധിച്ചില്ല. പിന്നീട് 4 ദിഒവസം മാത്രം ചിത്രീകരണം അവശ്യമുള്ള വേഷം ചെയ്യാമോ എന്ന് അഞ്ജജി മേനോൻ ചോദിച്ചപ്പോൾ ഞാൻ സമ്മദികുകയായിരുന്നു.
 
ബാംഗളൂർ ഡെയിസിന്റെ ചിത്രീകരണത്തിനിടെയാണ് ഫഹദും നസ്രിയയും തമ്മിൽ കൂടുതൽ അടുക്കുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. അവരെ കാണുമ്പോഴെല്ലാം നിങ്ങൾ എന്നോട് കടപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പറയാറുണ്ട്. നിത്യ മേനോൻ പറഞ്ഞു. ഒരിടവേകളക്ക് ശേഷം നിരവധി സിനിമകളുമായി തിരക്കിലാണി ഇപ്പോൾ നിത്യ മേനോൻ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിയേറ്ററിൽ ഇരുപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് സണ്ണിയുടെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ആരാധകർ; വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് താരം