Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍കുട്ടിക്ക് സാമ്പത്തിക നേട്ടം, പുരുഷന് ശാരീരികവും; 'ഷുഗര്‍ ഡാഡി'യുടെ പ്രചാരത്തിന് പിന്നിലെ രഹസ്യം ഇതാണ്

Couples Love

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 14 ജനുവരി 2025 (19:06 IST)
ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ആശയമാണ് ഷുഗര്‍ ഡാഡി. ഇത് വളരെ വേഗത്തിലാണ് പ്രചാരം നേടുന്നത് ഇപ്പോള്‍. സിറ്റികളില്‍ മാത്രമല്ല ചെറിയ ടൗണുകളിലും ഇത്തരം ബന്ധങ്ങളെ കാണാന്‍ സാധിക്കും. പ്രായംചെന്ന ഒരു പുരുഷനും പ്രായം കുറഞ്ഞ ഒരു പെണ്‍കുട്ടിയും തമ്മിലുള്ള റൊമാന്റിക് ബന്ധത്തെയാണ് ഷുഗര്‍ ഡാഡി എന്ന് പറയുന്നത്. പരസ്പരം ധാരണയും കരാറുമെല്ലാം ഈ ബന്ധത്തിലും ഉണ്ടാകും. 
 
പെണ്‍കുട്ടിക്ക് സാമ്പത്തികപരമായ നേട്ടവും പ്രായം ചെന്ന പുരുഷന് ശാരീരികവും മാനസികവുമായ നേട്ടവുമാണ് ലഭിക്കുന്നത്. സാധാരണ പ്രണയബന്ധങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഷുഗര്‍ ഡാഡി. കാരണം പണത്തിന്റെയും വികാരത്തിന്റെയും തുലനാവസ്ഥ ഇതില്‍ വ്യക്തമാണ്. കഴിഞ്ഞ പതിറ്റാണ്ടിലാണ് ഷുഗര്‍ ഡാഡി എന്ന ആശയം ലോകം മുഴുവന്‍ പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപിക്കുന്നത്. പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും സാമ്പത്തികപരമായി സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ധാരാളം പണത്തിന്റെ ആവശ്യമുണ്ട്. 
 
ഇതാണ് ഷുഗര്‍ ഡാഡി എന്ന ആശയം കൂടുതല്‍ വ്യാപിക്കുന്നതിന് കാരണമായത്. കൂടാതെ സോഷ്യല്‍ മീഡിയയും ഡേറ്റിംഗ് ആപ്പുകളും പ്രചാരത്തിലായതോടെ ഷുഗര്‍ ഡാഡി എന്ന ആശയവും കൂടുതല്‍ വിപുലീകരിക്കപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിതമായി നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാമോ