Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധം എങ്ങനെ തകരാതെ സൂക്ഷിക്കാം?

ബന്ധങ്ങള്‍ തകരാതെയിരിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്!

ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധം എങ്ങനെ തകരാതെ സൂക്ഷിക്കാം?
, ബുധന്‍, 23 മാര്‍ച്ച് 2016 (17:01 IST)
ഇന്നത്തെക്കാലത്ത് ബന്ധങ്ങള്‍ നിലനിര്‍ത്തുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. എല്ലാവരും തിരക്കിലമരുന്ന സമയത്ത് ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുക സ്വാഭാവികം. എപ്പോഴും ഫോന്‍ ചെയ്യുക, നേരില്‍ കാണുക, ചാറ്റില്‍ വരുക, സോഷ്യല്‍ മീഡിയ സമ്പര്‍ക്കം പുലര്‍ത്തുക ഇതിനൊക്കെ സമയം കണ്ടെത്തേണ്ടതുണ്ട്. അതിനായി ബോധപൂര്‍വം ശ്രമിക്കുന്നവരിലേക്ക് ആളുകള്‍ ആകര്‍ഷിക്കുന്നത് സ്വാഭാവികം.
 
ജീവിതപങ്കാളിയോട്, പ്രണയിനിയോട് ഒക്കെയുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതും അക്ഷരാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടേറിയ കാര്യമാണ്. വെറും പൊള്ളയായ ബന്ധമല്ല ഇക്കാര്യത്തില്‍ വേണ്ടത്. ഇത്തരം ബന്ധങ്ങള്‍ വലിയ വിസ്വസ്തതയും വിട്ടുവീഴ്ചയും ആവശ്യപ്പെടുന്നുണ്ട്. 
 
ബന്ധങ്ങ‌ൾ ആഴത്തിൽ നിലനില്ക്കുന്നതിന്റെ പ്രധാന കാരണം വിശ്വസ്ത‌തയാണ്. പരസ്പരം വിട്ടുകൊടുക്കാനും മനസ്സിലാക്കാനുമുള്ള കഴിവാണ് നീണ്ടു നിൽക്കുന്ന ബന്ധങ്ങ‌ളുടെ വിജയരഹസ്യം. സാധാരണ ഉള്ള ബന്ധത്തെക്കാൾ വളരെ വ്യത്യസ്തമാണ് ആഴത്തിലുള്ള ബന്ധം. കാര്യങ്ങ‌ളെ അതിന്റെ വിശ്വസ്തതയോടും ക്ഷമയോടും കൂടി കാണാൻ കഴിയുകയും അതേ രീതിയിൽ നിലനിർത്താൻ കഴിയുകയും ചെയ്യുന്നു. ഒത്തുതീർപ്പുകൾ എപ്പോഴും നല്ലതാണ്. ബന്ധങ്ങ‌‌ളെ നിലനിർത്താൻ കഴിയാത്തതിന്റെ ചില കാരണങ്ങ‌ൾ പരിചയപ്പെടാം.
 
1. വിശ്വാസം തകർന്നടിയുമ്പോൾ
 
വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റേയും അടിത്തറ. പരസ്പരം നീതി പുലർത്താൻ കഴിയാതെ വരുമ്പോഴാണ് ബന്ധങ്ങ‌ൾ തകരുന്നത്. വിദ്യാഭ്യാസവും ലോകവിവരവുമുള്ള പങ്കാളി നിങ്ങ‌ളിൽ വിശ്വസ്തനല്ലെങ്കിലോ നിങ്ങ‌ളോട് നീതി പുലർത്താതിരിക്കുകയോ ചെയ്യുകയാണെങ്കിൽ ആ ബന്ധം ഒഴിവാക്കാൻ നിങ്ങ‌ൾ നിർബന്ധിതരാകും. തലച്ചോറ് പ്രവർത്തിപ്പിക്കാത്തവർക്കാണ് വിശ്വാസം തീരെയില്ലാതാകുന്നത്.
 
2. സുഹൃത്തുക്കളെ മുൻവിധിയോടെ കാണുമ്പോൾ
 
നിങ്ങ‌ളുടെ മനസികമായ എല്ലാ പ്രശ്നങ്ങ‌ളും മനസ്സിലാക്കി എപ്പോഴും കൂടെ നി‌ൽക്കാൻ സാധിക്കുന്നവരാണ് ആത്മാർത്ഥ സുഹൃത്ത്. അവരുമായുള്ള നിങ്ങ‌ളുടെ ബന്ധത്തെ പങ്കാളി സംശയിക്കുകയോ സുഹൃത്തിനെ മുൻവിധിയോടെ സമീപിക്കുകയോ ചെയ്താൽ പങ്കാളിയുമായി മനസ്സുതുറന്നു സംസാരിക്കുക.
 
3. ആശയവിനിമയത്തിന്റെ കുറവ്
 
ബന്ധങ്ങ‌ളെ ഇല്ലാതാക്കുന്നത് ആശയവിനിമയമാണ്. എപ്പോഴും തുറന്ന മനസ്സോടേയും വിശ്വസ്തതയോടെയും സംസാരിക്കുന്നുവെന്ന് ഉറപ്പു വരുത്തുക. ഇല്ലെങ്കിൽ അത് ബന്ധം തകരാൻ കാരണമാകും.
 
4. നിങ്ങളുടെ പ്രവർത്തനത്തെ നിരീക്ഷിക്കുന്നുവെങ്കിൽ
 
വിശ്വാസമാണ് ബന്ധത്തിന്റെ കാതലായ കാരണം. നിങ്ങ‌ളെ ഒളിപ്പിക്കുകയാണ് പങ്കാളി ചെയ്യുന്നതെങ്കിൽ, നിങ്ങ‌ളുടെ ബന്ധത്തെ സംശയാസ്പദമായ രീതിയിൽ നിരീക്ഷിക്കുന്നുവെങ്കിൽ ആ ബന്ധം നിലനിൽക്കുന്നതിൽ അര്‍ത്ഥമില്ല.
 
5. വികാരാധീനമായ ഭീഷണി
 
പരസ്പരം കണ്ടുമുട്ടുന്നതിന് മുമ്പുള്ള സുഹൃത്തുക്കളെ പങ്കാളിക്ക് പരിചയപ്പെടുത്തുക. ഒഴിവു സമയങ്ങ‌ളിൽ അവരുടെ ഒപ്പം നടക്കുന്നതിനെ എതിർത്താൽ, പങ്കാളിയുടെ ഒപ്പം അല്ലാതെ നിങ്ങ‌ൾക്ക് നേരമ്പോക്കുകൾ ഉണ്ടാകരുത് എന്ന് പറഞ്ഞാൽ നിങ്ങ‌ൾ തീർച്ചയായും ഇതിനെ കാര്യമായ രീതിയിൽ എടുക്കുകയും ആലോചിക്കുകയും ചെയ്യണം. കാരണം പങ്കാളി നിങ്ങ‌ളുടെ സ്വാതന്ത്യത്തെയാണ് തടയുന്നത്.
 
6. എപ്പോഴും കൂടെയുണ്ടാകണമെന്ന പ്രതീക്ഷ
 
ബന്ധങ്ങ‌ളിൽ പ്രതിജ്ഞാബദ്ധരായാൽ ഏത് സമയത്തും കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കും. എല്ലാ ദിവസത്തേയും പ്രത്യേകതയുള്ളതാക്കാൻ ശ്രമിക്കും. എന്നാൽ എപ്പോഴെങ്കിലും ഇതിൽ മാറ്റമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ പുനർ ചിന്ത ആവശ്യമാണ്. കൂടെ ഉണ്ടാകണമെന്ന പ്രതീക്ഷ സാധിക്കാതെ വരുമ്പോൾ ബന്ധങ്ങ‌ളിൽ വിള്ള‌ൽ ഉണ്ടാകും.
 
7. എപ്പോഴും ഫോണിലാണെങ്കിൽ
 
എല്ലാവർക്കും സ്വന്തം സ്വാതന്ത്യവും അവരുടേതായ താല്പര്യങ്ങ‌ളും ഉണ്ടാകും. എന്നാൽ അത് നല്ല കാര്യങ്ങ‌ളെ നശിപ്പിക്കുന്ന രീതിയിൽ മാറുകയാണെങ്കിൽ ആ ബന്ധം തന്നെ ഒഴിവാക്കുന്നു. എപ്പോഴും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയും പങ്കാളിയോട് സംസാരിക്കാന്‍ സമയമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ബന്ധം തകരുന്നത് സ്വാഭാവികം.
 
8. വിശ്വാസവഞ്ചന
 
ശാരീരികപരമായ രീതിയിൽ നിങ്ങ‌ളുടെ സാന്നിധ്യം ഇല്ലാതെ വരുന്ന സാഹചര്യത്തിലാണ് പങ്കാളി വിശ്വാസവഞ്ചന ചെയ്യുക. ബന്ധ‌ങ്ങ‌ളുടെ ആഴം അല്ലെങ്കിൽ ഗൗരവം അറിയാതാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. നിങ്ങ‌ളോട് കടപ്പെട്ടിരിക്കുന്നു എന്ന കാര്യം മറക്കുകയാണ് പങ്കാളി.
 
9. നിങ്ങ‌ൾക്ക് കാര്യമായ സ്ഥാനം നൽകാതിരിരുന്നാൽ
 
എപ്പോഴും നിങ്ങ‌ൾക്ക് പങ്കാളിയുടെ കൂടെ ഇരിക്കാൻ സാധിക്കില്ല, മറ്റു പല ജോലികൾ അവർക്കുമുണ്ടാകും. എന്നാൽ വിളിക്കാതിരിക്കുകയും വിവരങ്ങ‌ൾ പങ്കുവെക്കാതിരിക്കുകയും തീരുമാനങ്ങ‌ൾ നിങ്ങ‌ളോടാലോചിക്കാതെ എടുക്കുകയും ചെയ്യുന്നുവെങ്കിൽ അതിന്റെ കാരണം നിങ്ങ‌ൾക്ക് പങ്കാളിയുടെ ജീവിതത്തിൽ വലിയ സ്ഥാനമില്ല എന്നാണ്. നമ്മൾ ആഗ്രഹിക്കുന്ന സ്ഥാനവും പരിഗണനയും പങ്കാളിയിൽ നിന്നും ലഭിക്കാതായാൽ അത് ബന്ധത്തിൽ നിന്നും പിന്തിരിയാൻ പ്രേരിപ്പിക്കും.
 
10. ഉദ്യമത്തിൽ പങ്കാളിയാക്കുന്നില്ലെങ്കിൽ
 
എപ്പോഴും ഒരുമിച്ചിരിക്കുന്നതിൽ പങ്കാളി സന്തോഷവാനല്ല എങ്കിൽ നിങ്ങ‌ളുടെ സാന്നിധ്യം പരിപാടികളെല്ലാം ഒഴുവാക്കുകയാണ് ചെയ്യുന്നതെങ്കിൽ മാറി നിൽക്കുന്നതാണ് ശരി. എപ്പോഴും കൂടെ ഇരിക്കുവാൻ പങ്കാളി ആഗ്രഹിക്കുന്നില്ല എന്നാണ് അതിന്റെ ഉത്തരം.
 
11. മൗനം
 
സംസാരമാണ് ബന്ധങ്ങ‌ളുടെ അടിത്തറ. ബന്ധങ്ങ‌ളിലെ പ്രശ്നങ്ങ‌ൾ പരസ്പരം തുറന്നു പറയണം. ബന്ധത്തിൽ സന്തോഷവാനല്ല എന്ന കാര്യം തുറന്നുപറയാതെ മൗനത്തിലേർപ്പെട്ടാൽ നിങ്ങ‌ൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
 
12. നിങ്ങ‌ളുടെ കുടുംബത്തെ ഒഴിവാക്കുമ്പോൾ
 
ഒരേ നാട‌ല്ല എന്ന കാരണത്താൽ, ജോലി തിരക്കുണ്ട് എന്ന ഒഴിവുകഴിവുകൾ പറഞ്ഞ്, നിങ്ങ‌ളുടെ കുടുംബാംഗങ്ങ‌ളെ വിലകൽപ്പിക്കാതെ ഇരുന്നാൽ ബന്ധങ്ങ‌ൾ എളുപ്പത്തിൽ തകരാൻ സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam